ഭക്ഷണം, വായു, വെള്ളം എന്നിവ പോല മനുഷ്യന് ഏറ്റവും അത്യാവശ്യമായ മറ്റൊന്നാണ് ഉറക്കം എന്നത്. ഉറക്കമില്ലായ്മ നമുക്ക് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ശരിയായ ഉറക്കം ആകട്ടെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലനായി ഇരിക്കാന്‍ സഹായിക്കുകയും, ആരോഗ്യം പ്രധാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ എങ്ങിനെയെങ്കിലും ഉറങ്ങിയിട്ട് കാര്യമില്ല. കിടക്കുമ്ബോഴും ശ്രദ്ധിക്കണം കുറച്ച്‌ കാര്യങ്ങള്‍.

കിടക്കുമ്ബോള്‍ ഇടത് വശം ചരിഞ്ഞ് വേണം ഉറങ്ങാന്‍. മറ്റ് രീതിയില്‍ ഉറങ്ങുന്നതിനേക്കാള്‍ ആരോഗ്യകരമായ രീതി ഇതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹൃദയത്തില്‍ നിന്നുള്ള രക്ത ചംക്രമണത്തെയും ദഹനത്തെയും ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് സഹായിക്കും. ഉദരരോഗമുള്ളവര്‍ ഇടതുവശം ചരിഞ്ഞ് കിടക്കുന്നതാണ് ഏറെ ഉചിതം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശരീരത്തിന്റെ ഇടത് വശത്തായാണ് നമ്മുടെ ഹൃദയം സ്ഥിതിചെയ്യുന്നത്. അതിനാല്‍ ഇടത് വശം ചരിഞ്ഞ് കിടക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികച്ചതാക്കുന്നു. ഹൃദയത്തിലേക്ക് രക്തം ശരിയായി എത്തുന്നതിനും, തിരിച്ച്‌ പമ്ബ് ചെയ്യുന്നതിനും ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഏറെ ഗുണം ചെയ്യും. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഇടത് വശം ചരിഞ്ഞ് കിടക്കുന്നത് സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായകമാണ്.

ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ദഹനം മികച്ചതാക്കാന്‍ സഹായിക്കുന്നു. ഭക്ഷണം ദഹിക്കുന്നതിനായി പത്ത് മിനിറ്റ് നേരമെങ്കിലും ഇടതുവശം ചരിഞ്ഞ് കിടക്കണം എന്നാണ് പറയുന്നത്. നമ്മുടെ പാന്‍ക്രിയാസ് വയറിന്റെ ഇടതുവശത്താണ് കിടക്കുന്നത്. അതിനാല്‍ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ദഹനം മിച്ചതാക്കുകയും ചെയ്യുന്നു.

മലബന്ധം ഒഴിവാക്കി ശോധന എളുപ്പകാമാന്‍ ഇടതുവശം ചരിഞ്ഞുള്ള കിടപ്പ് ഗുണം ചെയ്യും. ഭക്ഷണം ചെറുകുടലില്‍ നിന്നും വന്‍ കുടലിലേക്ക് മാറാന്‍ ഇടതുവശം ചരിഞ്ഞുള്ള ഉറക്കം എളുപ്പത്തില്‍ സഹായിക്കും.ഇടതുവശം ചേര്‍ന്ന് കിടക്കുന്നത് ലസികാഗന്ഥികളെ ശുദ്ധിയാക്കുകയും,ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്ലീഹയുടെ പ്രവര്‍ത്തനം മികച്ചതാക്കാനും ഇടതുവശം ചേര്‍ന്ന് കിടക്കുന്നത് സഹായിക്കും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക