കേരളത്തില്‍ തരൂരിന് സമ്മേളനങ്ങളില്‍ വിലക്ക് നേരിടേണ്ടി വന്നുവെന്ന വാര്‍ത്തയില്‍ നെഹ്റു കുടുംബത്തിന് അതൃപ്തി. എം.കെ രാഘവന്‍ നല്‍കിയ പരാതിയില്‍ സോണിയാഗാന്ധിയുടെ ഇടപെടല്‍. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ തരൂരിന് വിലക്ക് നേരിടേണ്ടി വന്നത് സമ്ബന്ധിച്ച്‌ സോണിയാ ഗാന്ധി വ്യക്തത തേടി.

തരൂരിനെതിരായ സംഘടിത നീക്കത്തെ നിരുത്സാഹപ്പെടുത്താന്‍ ഖാര്‍ഗെയോട് സോണിയാ ഗാന്ധി നിര്‍ദേശിച്ചതായാണ് വിവരം. എം.കെ രാഘവന്‍ നല്‍കിയ പരാതി വിശദമായി പരിഗണിച്ച്‌ തീര്‍പ്പാക്കാന്‍ സോണിയാ ഗാന്ധിയുടെ നിര്‍ദേശം നല്‍കി. കോഴിക്കോട് തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഖാര്‍ഗെയ്ക്കും എം കെ രാഘവന്‍ എംപി പരാതി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക