കാട്ടായിക്കോണത്ത് കാറുകള്‍ കൂട്ടിയിടിച്ച്‌ ഒരു കുഞ്ഞുള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വെളുപ്പിന് 3.30ഓടെ കാട്ടായിക്കോണം ജംഗഷനിലായിരുന്നു അപകടം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോയ സ്വിഫ്റ്റ് കാറും പോത്തന്‍കോട് നിന്ന് കഴക്കൂട്ടത്തേക്ക് പോയ ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട സ്വിഫ്റ്റ് കാര്‍ വലതുവശത്തേക്ക് കയറി ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു.

സ്വിഫ്റ്റ് കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ അഘാതത്തില്‍ ഇരുകാറുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അരുണ്‍ (25), സുരഭി(31), വിനീഷ് (29), രാധാകൃഷ്ണന്‍ (57), മധുസുദന്‍ (60), ദിവ്യ (32), ധീരജ് (28) എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നിഖില്‍, അബിന്‍ എന്നിവര്‍ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജിലും അദ്വൈത് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും ചികിത്സയിലാണ്. പരിക്കേറ്റവരെല്ലാം അപകടനില തരണം ചെയ്തതായി പോത്തന്‍കോട് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക