രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ 53-ാം ദിവസമായ ഞായറാഴ്ച തെലങ്കാനയിലെ ഗൊല്ലപള്ളിയില്‍ എത്തിച്ചെര്‍ന്നിരിക്കുകയാണ്. തെലങ്കാനയിലെ തന്റെ യാത്രയുടെ അഞ്ചാം ദിവസത്തെ യാത്രക്കിടെ കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ആടിത്തിമിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 52 കാരനായ നേതാവ് പ്രായം വകവെയ്ക്കാതെ കുട്ടികളെ ഓടിത്തോല്‍പ്പിച്ചു.

പരിപാടിയുടെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി വി ട്വീറ്റ് ചെയ്തിട്ടുണ്ട്. അതില്‍ പങ്കെടുത്തവരുടെ ആഹ്ലാദങ്ങള്‍ക്കിടയില്‍ ഗാന്ധി ഓടുന്നത് കാണാം. വീഡിയോ ട്വിറ്ററില്‍ ഇതിനോടകം 50,000-ത്തിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടത്തത്തിനിടെ സ്‌കൂള്‍ കുട്ടികളോട് തന്റെ കൂടെ ഓടാന്‍ പറഞ്ഞ അദ്ദേഹം ഓട്ടം ആരംഭിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള നീക്കത്തില്‍ ഒന്ന് പകച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരും തെലങ്കാന പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡിയും മറ്റുള്ളവരും കൂടെ ഓടി. തെലങ്കാനയിലെ ജനങ്ങള്‍ക്കൊപ്പം അദ്ദേഹം സംഘനൃത്തം ചെയ്യുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.

അതേസമയം, പാര്‍ട്ടി നേതാക്കളും കേഡറും ചേര്‍ന്ന് ഇന്ന് രാവിലെ ഇവിടെ നിന്ന് കാല്‍നട ജാഥ പുനരാരംഭിച്ചു, 22 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ നാലിന് യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേളയുണ്ടാകും. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ പാര്‍ട്ടി പ്രചാരണ വേളയില്‍ വയനാട് എംപി ബുദ്ധിജീവികളുമായും കായിക, ബിസിനസ്, വിനോദ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക