കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. മൂന്നും നാലും വയസുള്ള കുട്ടികളാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ വീണായിരുന്നു അപകടം. അമന്‍ സയാന്‍ (3), റിയ(4) എന്നിവരാണ് മരിച്ചത്. ഇരുവരും അടുത്തടുത്ത വീടുകളിലെ കുട്ടികളാണ്.

വീടിന് തൊട്ടുപിറകിലാണ് അപകടം സംഭവിച്ച കുളം സ്ഥിതിചെയ്യുന്നത്. കുട്ടികളെ കാണാതായി തിരച്ചില്‍ നടത്തിയപ്പോഴാണ് കുളത്തില്‍ വീണ വിവരം വീട്ടുകാര്‍ അറിയുന്നത്. നാട്ടുകാരെത്തി കുട്ടികളെ കരയ്‌ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാവുങ്ങപ്പറമ്ബില്‍ നൗഷാദ് – നജ്‌ല ദമ്ബതികളുടെ മകനാണ് മരിച്ച അമന്‍ സയാന്‍. പാറപ്പുറത്ത് വീട്ടില്‍ റഷീദ്-റഹിയാനത്ത് ദമ്ബതികളുടെ മകളാണ് റിയ. തൃക്കണ്ടിയൂര്‍ അംഗനവാടിക്ക് സമീപമാണ് അപകടം സംഭവിച്ച കുളം സ്ഥിതി ചെയ്യുന്നത്. മൃതദേഹങ്ങള്‍ നിലവില്‍ തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക