മലകയറുന്നതിനിടെ ഒരു കരടി വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും? പലരും ഓടും എന്നാണ് പറയാറുളളത്. എന്നാല്‍ അതൊന്നും ഇവിടെ നടക്കില്ല. ഓടിയാല്‍ പിന്നാലെയെത്തി ആക്രമിക്കാനുള്ള ശേഷി കരടിക്കുണ്ട്. എന്നാല്‍ വെറും കൈകൊണ്ട് അടിച്ചോടിക്കുമെന്ന് പറഞ്ഞാലോ? മനുഷ്യനേക്കാള്‍ ശക്തിയും ബലവുമുള്ള കരടിയെ എങ്ങനെയാണ് അടിച്ചോടിക്കുന്നത് എന്നാണോ ചിന്തിക്കുന്നത് ?

ഇതും നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് പര്‍വതാരോഹകന്‍. ജപ്പാനിലെ ചിച്ചിബു നഗരത്തിലെ മൗണ്ട് ഫുട്ടാഗോയില്‍ കയറുന്നതിനിടെയാണ് കരടി ആക്രമിക്കാന്‍ എത്തുന്നത്. കരടിയുടെ മുന്നില്‍ പെട്ടാല്‍ രക്ഷയില്ലെന്ന് മനസിലാക്കിയ യുവാവ്, പേടി മാറ്റിവെച്ച്‌ പോരാടാന്‍ തീരുമാനിക്കുകയായിരുന്നു. കരടിയെ തുരത്തുകയല്ലാതെ മറ്റൊരു വഴിയും ഇയാള്‍ക്ക് മുന്നിലുണ്ടായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ഇയാള്‍ കരടിയെ മലയുടെ മുകളില്‍ നിന്ന് താഴേയ്‌ക്ക് കൈകൊണ്ട് തള്ളിയിട്ടു. എന്നാല്‍ പിന്തിരിയാന്‍ കരടിയും തയ്യാറായില്ല. യുവാവിനെ ആക്രമിക്കാന്‍ വീണ്ടും കരടിയെത്തി. എന്നാല്‍ ഇയാള്‍ ഇതിനെ കാല് കൊണ്ട് തൊഴിച്ചു. വീണ്ടുമെത്തിയതോടെ കൈകൊണ്ട് അടിച്ച്‌ താഴേക്കിടുകയായിരുന്നു. ഇതോടെ പരാജിതനായ കരടി മലയില്‍ നിന്നിറങ്ങിയോടി.

കരടി ആക്രമിക്കാന്‍ വന്നതിന്റെ കാരണവും യുവാവ് വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാവാം ആ കരടി ആക്രമിക്കാന്‍ തുനിഞ്ഞത് എന്നാണ് യുവാവ് പറയുന്നത്. താന്‍ കരടിയുടെ പ്രദേശത്തേക്കാണ് കയറിപ്പോയത്. അവര്‍ ആക്രമിച്ചപ്പോള്‍ സ്വയം പ്രതിരോധിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ലെന്നും യുവാവ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക