വന്യജീവികളുടെ കൗതുകമുണര്‍ത്തുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരമൊരു വീഡിയോ ദൃശ്യം വീണ്ടും ജനശ്രദ്ധ നേടുകയാണ്. കരടിയാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അമേരിക്കൻ ബ്ലാക്ക് ബിയര്‍ വിഭാഗത്തില്‍പ്പെടുന്ന കരടിയാണിതെന്നാണ് സൂചന. ഒരു ബെൻസ് കാറിനടുത്തേക്ക് നടന്നടുക്കുന്ന കരടിയെ വ്യക്തമായി ദൃശ്യങ്ങളില്‍ കാണാൻ കഴിയും.

കാറിനടുത്തേക്ക് നടന്നടുക്കുക മാത്രല്ല കാറിന്റെ ഡോര്‍ കരടി തുറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഡോര്‍ തുറക്കണമെന്നറിയാമായിരുന്ന കരടി പക്ഷേ, കാറിനുള്ളിലേക്ക് കയറാനുള്ള ധൈര്യം കാണിച്ചില്ല. ഡോര്‍ തുറന്നതും പിന്നീടെന്താണ് ചെയ്യേണ്ടതെന്നറിയാതെ നില്‍ക്കുകയാണ് കരടി. ഒടുവില്‍ നടന്നു പിന്നിലേക്ക് നീങ്ങി മെല്ലെ പിൻവലിയുകയാണ് അത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്യൂബിറ്റി എന്ന ഇൻസ്റ്റാഗ്രം പേജാണ് വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞത്. ജനവാസമേഖലയിലേക്ക് കരടികള്‍ അതിക്രമിച്ചു കടക്കുന്ന സംഭവങ്ങള്‍ ഇതിന് മുമ്ബും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശപ്പ് മൂലമാകാം ജനവാസമേഖലയിലേക്ക് വന്യജീവികള്‍ കടക്കുന്നതെന്നാണ് കരുതുന്നത്.

വടക്കൻ അമേരിക്കയില്‍ സര്‍വസാധാരാണമായ കരടി വിഭാഗമാണ് അമേരിക്കൻ ബ്ലാക്ക് ബിയറുകള്‍. അഞ്ച് മുതല്‍ ആറടി വരെ നീളമുണ്ടാകും. വനപ്രദേശങ്ങളില്‍ 20 വര്‍ഷം വരെ അമേരിക്കൻ ബ്ലാക്ക് ബിയറുകള്‍ക്ക് ആയുസ്സ് കണക്കാക്കാറുണ്ട്. ചെറു വാലുകള്‍ പ്രത്യേകതയാണ്. പെണ്‍കരടികളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ആണ്‍ കരടികള്‍ക്ക് 70% അധികം ഭാരമുണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക