ധാ​ക്ക: ബം​ഗ്ല​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ലെ ആ​റു​നി​ല ഫാ​ക്ട​​റി​യി​ല്‍ വ​ന്‍​തീ​പി​ടി​ത്ത​ത്തി​ല്‍ കു​റ​ഞ്ഞ​ത് 52 പേ​ര്‍ വെ​ന്തു​മ​രി​ച്ചു. അ​മ്ബ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ര്യാ​ണ്‍ ഗ​ഞ്ജി​ലെ രു​പ്ഗ​ഞ്ചി​ലു​ള്ള ഹാ​ഷെം ഫു​ഡ് ആ​ന്‍​ഡ് ബി​വ​റേ​ജ് ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. രാ​സ​വ​സ്തു​ക്ക​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന താ​ഴ​ത്തെ നി​ല​യി​ല്‍ നി​ന്നാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. 18-ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ ചേ​ര്‍​ന്നു ഏ​റെ പാ​ടു​പ്പെ​ട്ടാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.തീ ​പൂ​ര്‍​ണ​മാ​യും അ​ണ​യ്ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളി​ല്‍ 44 പേ​രെ കൂ​ടി ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക