രാജ്യത്തിന്‍റെ സാമ്ബത്തിക തലസ്ഥാനമായ മുംബൈയില്‍ ജന സാന്ദ്രത ഏറെ കൂടുതലാണല്ലൊ. നിരവധിയാളുകളാണല്ലൊ തൊഴില്‍ തേടിയും മറ്റും ഈ മഹാ നഗരത്തില്‍ എത്താറുള്ളത്. മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ 2,342 സര്‍വീസുകള്‍ നടത്തുകയും പ്രതിദിനം 7.5 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. എന്നിരുന്നാലും ഈ ലോക്കല്‍ ട്രെയിനില്‍ ഒരു സീറ്റ് ലഭിക്കുക എന്നത് ശ്രമകരമായ കാര്യമാണ്.

അത്തരത്തില്‍ ഒരു സീറ്റിന്‍റെ പേരില്‍ കുറേ സ്ത്രീകള്‍ കലഹിക്കുന്ന വീഡിയോ ആണ് സിറാജ് നൂറണി എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഓടുന്ന ഒരു ട്രെയിനിനുള്ളിലായി നിന്ന് രണ്ട് സ്ത്രീകള്‍ തര്‍ക്കിക്കുകയാണ്. താനെപന്‍വേല്‍ ലോക്കല്‍ ട്രെയിനിന്‍റെ ലേഡീസ് കമ്ബാര്‍ട്ടുമെന്‍റിനുള്ളിലാണ് ഈ സംഭവം..

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈകാതെ ഇവര്‍ തമ്മില്‍ അടി തുടങ്ങുകയാണ്. പോരാഞ്ഞ് മറ്റ് ചില സ്ത്രീകള്‍ കൂടി ഇടപെടുന്നതോടെ അടി കൂട്ടയടിയായി മാറുകയാണ്. സ്ത്രീകള്‍ പരസ്പരം മുടിയില്‍ വലിക്കുന്നത് വീഡിയോയില്‍ കാണാം.ഇതിനിടെ ഈ വഴക്കിലിടപെടാനായി ഒരു വനിതാ കോണ്‍സ്റ്റബിള്‍ എത്തുന്നുണ്ട്. പക്ഷേ അവരുടെ ശ്രമം പാഴായി. മാത്രമല്ല അവര്‍ക്കും പരിക്കേറ്റു.

വാഷി റെയില്‍വേ പോലീസ് സ്റ്റേഷനില്‍ രണ്ട് സ്ത്രീകളും പരസ്പരം കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. ഏതായാലും സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി വിമര്‍ശനങ്ങള്‍ കമന്‍റുകളായി വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക