കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് നടന്‍ രമേശ് പിഷാരടി. രാഹുല്‍​ ​ഗാന്ധിക്കൊപ്പം പദയാത്ര നടത്തുന്ന രമേശ് പിഷാരടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കൊച്ചു കുഞ്ഞിനെ തോളില്‍വച്ച്‌ നടക്കുന്ന രാഹുലിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഒപ്പം പിഷാരടിയേയും കാണാം.

56 ഇഞ്ചിന്റെ അസംതൃപ്തിയല്ല, പ്രതീക്ഷകള്‍ ഏറ്റുന്ന തോളുകളാണ്- എന്ന അടിക്കുറിപ്പില്‍ വിടി ബല്‍റാമാണ് ചിത്രം പങ്കുവച്ചത്. അച്ഛന്റെ തോളില്‍ ഇരുന്ന് ജോഡോ യാത്രയില്‍ പങ്കാളിയായ കൊച്ചുമിടുക്കിയെ കണ്ടതും തന്റെ അരികിലേക്ക് വരാന്‍ രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോഡോ യാത്ര ആവേശത്തിരയിളക്കി മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. ഇന്നലെ പുലാമന്തോളില്‍നിന്നു തുടങ്ങിയ യാത്രയില്‍ ആയിരങ്ങളാണ് രാഹുല്‍ഗാന്ധിക്കൊപ്പം നടന്നത്. രാവിലെ 6.30ന് തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം പത്തോടെ പെരിന്തല്‍മണ്ണയിലെ പൂപ്പലത്ത് അവസാനിച്ചു. വൈകിട്ട് അഞ്ചിന് പട്ടിക്കാട്ടുനിന്നു തുടങ്ങി രാത്രി ഏഴരയോടെ പാണ്ടിക്കാട് ജംക്‌ഷനില്‍ സമാപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക