ന്യൂഡല്‍ഹി:മൊബൈല്‍, ലാപ്‌ടോപ്പ് ഉപയോക്താക്കള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്‍റെ മുന്നറിയിപ്പ്.മോസില്ല ഫയര്‍ഫോക്സ് ബ്രൗസര്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കുള്ളതാണ് ഈ മുന്നറിയിപ്പ്. മോസില്ല ഫയര്‍ഫോക്‌സില്‍ മൊബൈല്‍, ലാപ്‌ടോപ്പ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന നിരവധി പിഴവുകള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഹാക്കര്‍മാര്‍ക്ക് സഹായകരമായേക്കും എന്നാണ് റിപ്പോര്‍ട്ട്.

ജാഗ്രതാ നിര്‍ദേശം നല്‍കി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫയര്‍ഫോക്സില്‍ ചില പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഹാക്കിംഗിന് കാരണമാകുമെന്നും സര്‍ക്കാര്‍ പറയുന്നു. കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ നിര്‍ദ്ദേശം അനുസരിച്ച്‌ ഫയര്‍ ഫോക്സ് ഉപയോക്താക്കള്‍ അവരുടെ ബ്രൗസര്‍ 102.3 വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യണം.ഇലക്‌ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സൈബര്‍ ഏജന്‍സിയാണ് CERT-In ഏജന്‍സി. സൈബര്‍ ആക്രമണ ഭീഷണികള്‍ കൈകാര്യം ചെയ്യുന്ന ഒരു നോഡല്‍ ഏജന്‍സിയാണിത്.

കാലാകാലങ്ങളില്‍, സൈബര്‍ ആക്രമണത്തിന്റെ അപകടസാധ്യതകളെക്കുറിച്ച്‌ സര്‍ക്കാര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.അതുവഴി ഉപയോക്താക്കളെ ഹാക്കിംഗില്‍ നിന്നോ ബാങ്കിംഗ് തട്ടിപ്പില്‍ നിന്നോ രക്ഷിക്കാനാകും.ടാര്‍ഗെറ്റുചെയ്‌ത ആക്രമണങ്ങളില്‍ നിന്ന് ഡിവൈസുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു.

അടുത്തിടെയാണ് മോസില്ല ഫയര്‍ഫോക്സില്‍ സെക്യൂരിറ്റി ബഗ് കണ്ടെത്തിയത്. ഹാക്കര്‍മാര്‍ക്ക് പെട്ടെന്ന് കടന്നു കയറാന്‍ തക്കവണ്ണം പറ്റുന്നതാണ് ഇത്. അത് കൊണ്ട് തന്നെ സ്വകാര്യ വിവരങ്ങള്‍ പുറത്താകാനും ബാങ്കിങ്ങ് തട്ടിപ്പുകള്‍ക്കും വളരെ അധികം സാധ്യതയുണ്ട്.മോസില്ല ഫയര്‍ഫോക്സ് ബ്രൗസറിന്റെ ഉപയോക്താക്കള്‍ ഏറ്റവും പുതിയ പതിപ്പ് ബ്രൗസര്‍ മാത്രമേ ഉപയോഗിക്കാവൂ. ഈ ബ്രൗസര്‍ പൂര്‍ണ്ണമായും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതായാണ് ഐടി മന്ത്രാലയത്തിന്‍റെ കണ്ടെത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക