തിരുവനന്തപുരം: ഗാന്ധി കുടുംബത്തിൽ തന്നെ അധികാരം നിലനിർത്താൻ പ്രിയങ്ക ഗാന്ധിയെ മുൻനിർത്തി നീക്കങ്ങൾ സജീവം. ശശിതരൂര്‍ പ്രസിഡണ്ട്, പ്രിയങ്ക ഗാന്ധി ഏകവൈസ് പ്രസിഡണ്ട് -സച്ചിന്‍ പൈലറ്റ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്നിങ്ങനെ ഒരു ഫോര്‍മുലയാണ് സോണിയയുടെ അടുത്ത നീക്കം. കോണ്‍ഗ്രസിനെ നയിക്കുന്നത് തരൂര്‍ എങ്കില്‍ ഒപ്പം പ്രിയങ്കയും സംഘടന സംവിധാനം നോക്കാന്‍ സച്ചിനും ഉണ്ടാകും എന്നതാണ് പുതിയ ഫോര്‍മുല. അങ്ങനെ വന്നാല്‍ തെരഞ്ഞെടുപ്പില്ലാതെ എഐസിസിയില്‍ അധ്യക്ഷനും ഉപാധ്യക്ഷനും ജന സെക്രട്ടറിയും ഉണ്ടാകും. തരൂര്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായി നിലകൊള്ളും.

രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കി നിര്‍ത്താനും പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം തരൂരിനെ ഏല്പിച്ചാലും പാര്‍ട്ടി അധികാരവും കടിഞ്ഞാണും പ്രിയങ്കയില്‍ നിലനിര്‍ത്താനുമുള്ള നീക്കമാണ് സോണിയ നടത്തുവാന്‍ പോകുന്നത്. പാര്‍ട്ടറിയുടെ പൂര്‍ണമായ നിയന്ത്രണം പ്രിയങ്ക ഗാന്ധിയിലേക്ക് എത്തുകയും തറോറിനെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുമാണ് ഇപ്പോഴത്തെ നീക്കം. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് എത്തിയിരിക്കയാണ്. ഹൈക്കമാന്റിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഗെലോട്ടിനെ തീരുമാനിച്ചത് പാര്‍ട്ടി അധികാരം സോണിയ കുടുംബത്തില്‍ നിന്നും പുറത്ത് പോകാതിരിക്കാന്‍ ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഗെലോട്ട് കാലുവാരുകയായിരുന്നു. ഗെലോട്ടിന് പകരം ആര് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുമെന്ന തര്‍ക്കം പ്രതിസന്ധിക്ക് വഴിവെച്ചത്. പുതിയ സാഹചര്യത്തില്‍ ഗെഹലോട്ടിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദത്തിലേക്ക് നെഹ്‌റു കുടുംബം പിന്തുണക്കാനിടയില്ല. ഈ സാഹചര്യത്തില്‍ മുകുള്‍ വാസ്‌നിക്, മല്ലീകാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകളും നേതൃത്വം പരിഗണിക്കുന്നുണ്ട്.

കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് വ്യക്തമാക്കി. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം നവരാത്രി ആശംസകള്‍ നേരാന്‍ വേണ്ടിയാണ് താന്‍ എത്തിയതെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കമല്‍ നാഥ് തന്റെ തീരുമാനം സോണിയ ഗാന്ധിയെ അറിയിച്ചെന്നാണ് സൂചന. രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശേക് ഗെഹ്‌ലോട്ടിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത സച്ചിന്‍ പൈലറ്റ് തള്ളി. പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുക യാണെങ്കില്‍ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുതെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടെന്നായിരുന്നു വാര്‍ത്ത ഏജന്‍സിയായ എന്‍എഐ റിപ്പോര്‍ട്ട് ചെയ്തത്. ഇത് വാസ്തവ വിരുദ്ധമാമെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക