ഇന്ത്യന്‍ പൗരന്മാരുടെ തിരിച്ചറിയല്‍ രേഖകളില്‍ ഏറ്റവും പ്രധാപ്പെട്ട ഒന്നാണ് ആധാര്‍ (Aadhaar). യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നല്‍കുന്ന 12 അക്ക ആധാര്‍ നമ്ബര്‍ ഒരു ഇന്ത്യന്‍ പൗരന് കൈവശം വയ്ക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും മറ്റും ആധാര്‍ ദുരുപയോഗം ചെയ്യാനുമാകും.

ഇതിനെത്തുടര്‍ന്ന് ആധാര്‍ നല്‍കുന്ന അതോറിറ്റിയായ യുഐഡിഎഐ (UIDAI) അടുത്തിടെ ആധാറുമായി ബന്ധപ്പെട്ട് ഒരാള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ആധാറിന്റെ ഉപയോഗത്തെക്കുറിച്ച്‌ ധാരാളം മിഥ്യാ ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. യുഐഡിഎഐ നിര്‍ദ്ദേശ പ്രകാരം ആധാറുമായി ബന്ധപ്പെട്ട് നാം ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഇവയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെയ്യേണ്ടത്:

1. ആധാര്‍ നിങ്ങളുടെ ഡിജിറ്റല്‍ ഐഡന്റിറ്റിയാണ് എന്നാണ് യുഐഡിഎ പറയുന്നത് .നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം.

2. മൊബൈല്‍ നമ്ബര്‍, ബാങ്ക് അക്കൗണ്ട് നമ്ബര്‍, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി, പാന്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയവ പങ്കിടുമ്ബോള്‍ നിങ്ങള്‍ പുലര്‍ത്തുന്ന തുല്യമായ ജാഗ്രത ആധാര്‍ പങ്കിടുമ്ബോഴും പാലിക്കുക.

3. ആധാര്‍ ആവശ്യപ്പെടുന്ന സ്ഥാപനങ്ങള്‍ നിങ്ങളുടെ സമ്മതം വാങ്ങാന്‍ ബാധ്യസ്ഥരാണ്. ദയവായി അത് നിര്‍ബന്ധമായും ശ്രദ്ധിക്കുക.

4.നിങ്ങളുടെ ആധാര്‍ നമ്ബര്‍ പങ്കിടാന്‍ താല്‍പ്പര്യമില്ലാത്തിടത്തെല്ലാം UIDAI വെര്‍ച്വല്‍ ഐഡന്റിഫയര്‍ (VID) സൃഷ്ടിക്കുന്നതിനുള്ള സൗകര്യം നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് എളുപ്പത്തില്‍ വിഐഡി ജനറേറ്റ് ചെയ്യാനും നിങ്ങളുടെ ആധാര്‍ നമ്ബറിന് പകരം വിശ്വാസയോഗ്യമായി ഉപയോഗിക്കാനും കഴിയും. കൂടാതെ ആ കലണ്ടര്‍ ദിവസം അവസാനിച്ചതിന് ശേഷം ഈ വിഐഡി മാറ്റാവുന്നതാണ്.

5. ഇ മെയില്‍ വഴിയായിരിക്കും എല്ലാ വിവരങ്ങളും UIDAI അറിയിക്കുക. അതിനാല്‍, നിങ്ങളുടെ ഇമെയില്‍ ഐഡി ആധാര്‍ നമ്ബറുമായി ലിങ്ക് ചെയ്യുന്നത് വഴി നിങ്ങളുടെ ആധാര്‍ നമ്ബര്‍ ഉപയോഗിക്കുമ്ബോഴെല്ലാം നിങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

6. ഒടിപി അടിസ്ഥാനമാക്കിയുള്ള ആധാര്‍ നിര്‍ണയിക്കുന്നതിലൂടെ നിരവധി സേവനങ്ങള്‍ ലഭിക്കും. അതിനാല്‍, നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ എപ്പോഴും ആധാറുമായി അപ്ഡേറ്റ് ചെയ്യുക.

7.ആധാര്‍ ലോക്കിംഗിനും ബയോമെട്രിക് ലോക്കിംഗിനും യുഐഡിഎഐ സൗകര്യം നല്‍കുന്നു. ഒരു നിശ്ചിത സമയത്തേക്ക് നിങ്ങള്‍ ആധാര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അത്തരം സമയത്തേക്ക് നിങ്ങളുടെ ആധാറോ ബയോമെട്രിക്സോ ലോക്ക് ചെയ്യാം. ആവശ്യാനുസരണം അത് അണ്‍ലോക്ക് ചെയ്യാവുന്നതാണ്.

8. നിങ്ങളുടെ ആധാര്‍ ഏതെങ്കിലും തരത്തില്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് സംശയം തോന്നിയാലോ ആധാറുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും സംശയങ്ങള്‍ ഉണ്ടായാലോ 24×7 ലഭ്യമായ ടോള്‍-ഫ്രീ ഹെല്‍പ്പ്‌ലൈന്‍ ആയ 1947-ല്‍ UIDAl-നെ ബന്ധപ്പെടുകയോ [email protected] എന്ന വിലാസത്തില്‍ ഇമെയില്‍ അയയ്ക്കുകയോ ചെയ്യുക.

9. ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി ആധാര്‍ ഉടമകള്‍ യുഐഡിഎഐയുടെ സോഷ്യല്‍ മീഡിയ ചാനലുകള്‍ (ഫേസ്‌ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, കൂ) സന്ദര്‍ശിക്കണമെന്നും യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ചെയ്യാന്‍ പാടില്ലാത്തത്:

1. നിങ്ങളുടെ ആധാര്‍ കാര്‍ഡ്/ആധാര്‍ പിവിസി കാര്‍ഡ്, ആധാറിന്റെ കോപ്പി എന്നിവ ശ്രദ്ധിയില്ലാതെ ഉപേക്ഷിക്കരുത്.

2. സോഷ്യല്‍ മീഡിയയിലും (ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം മുതലായവ) മറ്റ് പൊതു പ്ലാറ്റ്ഫോമുകളിലും നിങ്ങളുടെ ആധാര്‍ പരസ്യമായി പങ്കിടരുത്.

3. നിങ്ങളുടെ ആധാര്‍ OTP ഏതെങ്കിലും അനധികൃത സ്ഥാപനത്തോട് വെളിപ്പെടുത്തരുത്.

4. നിങ്ങളുടെ എം-ആധാര്‍ PIN ആരുമായും പങ്കിടരുത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക