ആഗ്ര: താജ്മഹല്‍ കാണാനെത്തിയ വിനോദസഞ്ചാരിയായ സ്പാനിഷ് വനിതയെ കുരങ്ങുകള്‍ ആക്രമിച്ചു. യുവതിയുടെ ഇടതുകാലിനാണ് പരിക്കേറ്റത്. അലറിക്കരഞ്ഞ യുവതിക്ക് താജ്മഹലിലെ ജീവനക്കാരും ഫോട്ടോഗ്രാഫര്‍മാരും ചേര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

എന്നാല്‍ ആശുപത്രിയില്‍ തുടര്‍ചികിത്സക്ക് ആശുപത്രിയില്‍ പോകാന്‍ പറഞ്ഞെങ്കിലും യുവതി വിസമ്മതിച്ചു. ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ താജ്മഹല്‍ കാണാന്‍ എത്തിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് നാലാം തവണയാണ് വിനോദസഞ്ചാരികള്‍ കുരങ്ങുകളുടെ ആക്രമണത്തിനിരയാകുന്നത്. വര്‍ധിച്ചുവരുന്ന കുരങ്ങ് ശല്യത്തിന് പരിഹാരവും കണ്ടെത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും പ്രാദേശിക അധികാരികള്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് സഞ്ചാരികള്‍ ആരോപണം ഉയര്‍ത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക