ബജറ്റ് അവതരണത്തിനിടെ നിയമസഭയിലെ കയ്യാങ്കളി അന്നത്തെ ഭരണക്കാര്‍ ആസൂത്രിതമായി തയ്യാറാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ ചെയ്തത്. ആദ്യഘട്ടത്തില്‍ സ്പീക്കറുടെ ചേമ്ബറിന് സമീപത്തിരുന്ന് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. വനിതാ എംഎല്‍എ മാരെ പരിഹസിക്കാന്‍ തുടങ്ങിയപ്പോഴുണ്ടായ എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായ സ്വഭാവികമായ പ്രതിഷേധത്തെ യുഡിഎഫ് എംഎല്‍എമാര്‍ മസില്‍പവര്‍ കൊണ്ട് നേരിടുകയായിരുന്നെന്ന് ജയരാജന്‍ പറഞ്ഞു

ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെ വന്നതോടെ യുഡിഎഫ് എംഎല്‍എമാര്‍ കയ്യാങ്കളി ആരംഭിച്ചു. ശിവന്‍കുട്ടി എംഎല്‍എയെ തല്ലി ബോധം കെടുത്തിയിട്ട് പലരെയും അതിക്രമിച്ചു. വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു. അവരുടെ തലയിലും അവിടെയും ഇവിടെയുമെല്ലാം പിടിച്ചു. വനിതാ എംഎല്‍എമാര്‍ക്ക് രക്ഷപ്പെടാന്‍ ഒരു യുഡിഎഫ് എംഎല്‍എയുടെ കൈയില്‍ കടിക്കേണ്ടിവന്ന സാഹചര്യമുണ്ടായെന്നും ജയരാജന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഭ ചിത്രീകരിക്കുന്ന ടിവിയില്‍ നിന്ന് യുഡിഎഫുകാരുടെ അക്രമണങ്ങള്‍ റിമൂവ് ചെയ്തു. എന്നിട്ട് ഒരു വിഭാഗത്തിന്റെതുമാത്രം പുറത്തുവിട്ടു. അന്ന് യുഡിഎഫ് എംഎല്‍എമാരും ഡയസില്‍ കയറി അതിക്രമം നടത്തി. എന്നാല്‍ ഇടതുപക്ഷ എംഎല്‍എമാര്‍ക്ക് നേരെ കേസ് എടുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അത് തീര്‍ത്തും എകപക്ഷീയമായിരുന്നെന്നും ജയരാജന്‍ പറഞ്ഞു. 26ന് കേസ് കോടതി പരിഗണിക്കുമ്ബോള്‍ ആരോഗ്യനില അനുവദിക്കുമെങ്കില്‍ ഹാജരാകുമെന്നും ജയരാജന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക