നോയിഡ : ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തൊഴിലുടമയുടെ കാര്‍ തൊഴിലാളി അഗ്നിക്കിരയാക്കി. ചെയ്ത തൊഴിലിനുള്ള കൂലി മുഴുവനായും നല്‍കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളിയുടെ സാഹസം. മെഴ്സിഡസിന്റെ ഉടമ, തൊഴിലാളിയെ വീട്ടില്‍ ടൈല്‍സ് ഇടാന്‍ വിളിച്ചിരുന്നു. ടൈല്‍സ് ഇട്ടതിന് ശേഷം ജോലി ചെയ്തതിന്റെ മുഴുവന്‍ തുകയും നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല.

ഇതില്‍ പ്രകോപിതനായ തൊഴിലാളി പ്രതികാരം വീട്ടാന്‍ തീരുമാനിക്കുകയും കാര്‍ കത്തിക്കുകയുമായിരുന്നു. നോയിഡയിലെ സര്‍ദര്‍പൂരിലെ 39 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇയാള്‍ വണ്ടി കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബൈക്കില്‍ വരുന്ന തൊഴിലാളി കയ്യിലുണ്ടായിരുന്ന പെട്രോള്‍ കാറില്‍ ഒഴിക്കുകയും തീക്കൊളുത്തുകയുമായിരുന്നു. തീ കൊളുത്തിയതിന് പിന്നാലെ ഇയാള്‍ ബൈക്ക് എടുത്ത് സ്ഥലം വിടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിയമനടപടികള്‍ സ്വീകരിച്ച്‌ വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക