കൊച്ചിയിലെ എടിഎം കവര്‍ച്ചാകേസിലെ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്കിനെ ഇടപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്.ഇയാളില്‍നിന്നും കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. മുബാറക്കിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

തട്ടിപ്പു രീതി ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ.ടി.എമ്മിന്റെ പണംവരുന്ന ഭാഗത്ത് പേപ്പര്‍ വച്ച്‌ തടസപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. സ്കെയില്‍ പോലെയുള്ള ഉപകരണമാണോ ഇയാള്‍ ഉപയോഗിക്കുന്നതെന്നും സംശയമുണ്ട്. ഇടപാടുകാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലഭിക്കാതെ വരികയും തൊട്ടുപിന്നാലെ മോഷ്ടാവ് എത്തി തടസം മാറ്റി പണം എടുക്കുകയുമാണ് ചെയ്തത്.

ഓരോ ഇടപാടുകാര്‍ എ.ടി.എമ്മില്‍ കയറുന്നതിന് മുന്‍പും ഇയാള്‍ കയറി മെഷീനില്‍നിന്നു പണം വരുന്ന ഭാഗം അടച്ചുവയ്ക്കും. കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്ന് ഇയാള്‍ 25,000 രൂപ തട്ടിയതായും പൊലീസ് പറയുന്നു. പണം നഷ്ടമായതിനെ തുട‌ര്‍ന്ന് ഇടപാടുകാര്‍ ബാങ്കില്‍ വിവരമറിയിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചു. 10,000 രൂപയോളം നഷ്ടമായവരാണ് ബാങ്കില്‍ വിളിച്ച്‌ പരാതി പറഞ്ഞത്.

കളമശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, എടപ്പള്ളി, ബാനര്‍ജി റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നത്. സി.സി ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക