തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവ് വെട്ടിച്ചുരുക്കില്ല എന്ന് സർക്കാർ തീരുമാനം. ഇതിനായി 1000 കോടി രൂപ ധനവകുപ്പ് വായ്പയെടുക്കും. ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പ് നൽകാനാണ് ധനവകുപ്പിന്റെ തീരുമാനം.

ആദ്യഘട്ടത്തിൽ ആയിരം കോടി രൂപ വായ്പയെടുക്കും. ബോണ്ട് ലേലം ചൊവ്വാഴ്ച നടക്കും. ശമ്പളത്തിനും പെൻഷനും മറ്റ് പൊതു ചെലവുകൾക്കുമായി പ്രതിമാസം 6,000 കോടി രൂപ ആവശ്യമാണ്. ഓണക്കാലത്ത് 3000 കോടിയെങ്കിലും അധികമായി കണ്ടെത്തേണ്ടിവരുമെന്നാണ് നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർക്കാർ ജീവനക്കാർക്കുള്ള ബോണസ്, ഉത്സവബത്ത, അഡ്വാൻസ് തുടങ്ങിയവയാണ് അടുത്ത മാസത്തെ ധനവകുപ്പിന്റെ അധിക ചെലവുകൾ. രണ്ടു മാസത്തെ ക്ഷേമ പെൻഷൻ സെപ്റ്റംബർ ആദ്യം വിതരണം ചെയ്യാൻ തീരുമാനിച്ചു. 52 ലക്ഷം പേർക്ക് 3200 രൂപയ്ക്ക് പെൻഷൻ നൽകാൻ 1800 കോടി രൂപ വേണ്ടിവരും. ഇതുകൂടാതെ ഇത്തവണ 8000 കോടി രൂപയെങ്കിലും ട്രഷറിയിലുണ്ടാകണം.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ബോണസ് നൽകാനാകില്ല. കഴിഞ്ഞ വർഷം 4000 രൂപയായിരുന്നു ബോണസ്. അർഹതയില്ലാത്തവർക്ക് 2750 രൂപ ഫെസ്റ്റിവൽ അലവൻസും നൽകിയിരുന്നു. ഫെസ്റ്റിവൽ അഡ്വാൻസായി 15,000 രൂപയും നല്കി. ഇത്തവണയും അതേ നിരക്കിലായിരിക്കും ആനുകൂല്യങ്ങൾ. തിങ്കളാഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.

വായ്പയെടുക്കുന്നതിന് കേന്ദ്രം പരിധി നിശ്ചയിച്ചതിനാൽ ധനവകുപ്പിന് ഇക്കാര്യത്തിൽ പിശുക്ക് കാണിക്കാതെ മുന്നോട്ടുപോകാനാകില്ല. സർക്കാർ ജീവനക്കാർക്ക് നൽകേണ്ട ബോണസ് തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കെഎസ്ആർടിസി. ധനവകുപ്പിൽ നിന്ന് കൂടുതൽ പണം ഉടൻ നൽകിയില്ലെങ്കിൽ ഓണത്തിന് പോലും ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരും.

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് 440 കോടി ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണമില്ലാത്തതിനാൽ ഇതും ബജറ്റിൽ നിന്നുതന്നെ നൽകേണ്ടിവരും. ഓണക്കാലത്ത് വിപണി ഇടപെടലിന് പണം അനുവദിക്കുന്നതും സർക്കാരിനോടുള്ള വെല്ലുവിളിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക