ഇടുക്കി: എംഡിഎംഎയുമായി പോലീസുകാരൻ അറസ്റ്റിൽ. ഇടുക്കി എആർ ക്യാമ്പ് സിപിഒ ഷാനവാസ് എംജെയാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വാങ്ങാനെത്തിയ ഷംനാസ് ഷാജിയും പിടിയിലായി. ഇവരിൽ നിന്ന് 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഇവരിൽ നിന്ന് ഒരു കാറും ബൈക്കും പിടിച്ചെടുത്തു. രാവിലെ 11.30ഓടെ തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയത്. മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക