വാർത്തയോടൊപ്പം ഉള്ള ഫോട്ടോയിൽ ചേർത്തിരിക്കുന്നത് ആധുനിക ഇന്ത്യയുടെ മുഖച്ഛായ മാറ്റിയെടുക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ച ഒരു വ്യക്തിയാണ്. അദ്ദേഹം ഒരു പൈലറ്റ് കൂടിയായിരുന്നു. സ്വകാര്യ വിമാനങ്ങൾ പറത്താനുള്ള അദ്ദേഹത്തിന്റെ ലൈസൻസ് ചേർത്തിരിക്കുന്ന പടമാണ് വാർത്തയോടൊപ്പം ഉള്ളത്.

മറ്റാരുമല്ല ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിത്രം ആണ് ഇത്. രാജീവ് ഗാന്ധിയുടെ പ്രൈവറ്റ് പൈലറ്റ് ലൈസൻസ് എന്ന വിശേഷണത്തോടെ ഐ എൻ സി പ്രിയങ്കഗാന്ധി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ഇത് ഒരു പ്രിയങ്കഗാന്ധി ഫാൻ അക്കൗണ്ട് ആണ്. രാജീവ് ഗാന്ധിയുടെ അപൂർവ്വമായ ഒരു ചിത്രമാണ് ഇത് എന്ന് നിസംശയം പറയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക