ഇടുക്കി: ചിന്നക്കനാലിൽ ആദിവാസി യുവാവിന്റെ മൃതദേഹം ചങ്ങലയിൽ കെട്ടിയിട്ട് കത്തിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ജനൽ ചട്ടക്കൂടിൽ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ചിന്നക്കനാല്‍ 30 കോളനിയിലെ തരുണിന്റെ (21)​ മൃതദേഹമാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് തരുണിന്റെ വീടിന്റെ പിൻഭാഗത്ത് നാട്ടുകാർ മൃതദേഹം കണ്ടെത്തി, സമീപത്ത് നിന്ന് ഒരു വടി, കുപ്പി, ലൈറ്റർ എന്നിവ കണ്ടെത്തി. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി. നാളെ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക