ഗാന്ധി പ്രതിമ തകർത്തുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎമാർ കൽപ്പറ്റ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ സമരം അവസാനിപ്പിച്ചു. എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവരാണ് പ്രതിഷേധിച്ചത്. എഎസ്പിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

അന്വേഷണം മറ്റൊരു സംഘത്തിന് കൈമാറുന്ന കാര്യം പരിഗണിക്കുമെന്ന് എഎസ്പി പറഞ്ഞതായി എംഎൽഎമാർ പറഞ്ഞു. അതേസമയം, കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ വിട്ടു. രാഹുൽ ഗാന്ധി എംപിയുടെ പിഎ രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ് രവി, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തതും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022 ജൂൺ 24ന് ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ എസ്എഫ്‌ഐ പ്രവർത്തകർ ഓഫീസ് തകർക്കുകയും രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴ നടുകയും ചെയ്തു. അക്രമത്തിനിടെ ഗാന്ധിയുടെ ചിത്രം നശിപ്പിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അക്രമത്തിനിടെ ഗാന്ധിയുടെ ചിത്രം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ വാക്പോരിനിടെയാണ് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ്. അറസ്റ്റിനെതിരെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക