മുംബൈ: മുംബൈയിലെ ചൗപാട്ടി കടല്‍തീരത്ത് ബ്ലൂബോട്ടില്‍ ജെല്ലിഫിഷിനെ കണ്ടെത്തി. ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ അമിത് കുമാര്‍ ദാസാണ് ഈ അപൂര്‍വ ഇനം മത്സ്യത്തിന്റെ ചിത്രം പകര്‍ത്തിയത്. ബ്ലൂബോട്ടില്‍ ജെല്ലിഫിഷിനെ അദ്യമായി കാണുന്നവര്‍ പ്ലാസ്റ്റികോ അല്ലെങ്കില്‍ അത്തരത്തിലുള്ള മറ്റെന്തെങ്കിലോ ആണെന്ന് തെറ്റിദ്ധരിച്ചേക്കാം.

ബ്ലൂബോട്ടില്‍ ജെല്ലിഫിഷിന് രൂപഭാവം കൊണ്ടാണ് അങ്ങനെയൊരു പേര് നല്‍കിയിരിക്കുന്നത്. ഫിസാലിയ യൂട്രിക്കുലസ് എന്നും ഇത് അറിയപ്പെടുന്നു. പക്ഷെ എല്ലാവര്‍ക്കുമിടയില്‍ ബ്ലൂബോട്ടില്‍ ജെല്ലിഫിഷ് എന്നാണ് അറിയപെടുന്നത്. ഇതിന് വാതകം നിറഞ്ഞ സഞ്ചിയുടെ രൂപമാണ്, ‘പലപ്പോഴും ‘ഫ്‌ലോട്ട്’ എന്ന് വിളിക്കപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക