മാരക ലഹരിമരുന്നായ എംഡിഎംഎ വിൽപന നടത്തുന്നതിനിടെ പിടിയിലായ യുവതി പന്തളത്തെ ഹോട്ടലിൽ മുറിയെടുത്തത് മോഡലിങ്ങിനെന്ന വ്യാജേന വീട് വിട്ടിറങ്ങി. കൊല്ലം സ്വദേശി ഷാഹിന പള്ളിക്കലും മറ്റു നാലുപേരും ശനിയാഴ്ച അറസ്റ്റിലായിരുന്നു. അടൂർ പാലക്കോട്ട് രാഹുൽ ആർ.നായർ (മോനായി), പെരിങ്ങനാട് സ്വദേശി ആര്യൻ, പന്തളം കുടശ്ശനാട് സ്വദേശി വിധു കൃഷ്ണൻ, കൊടുമൺ കൊച്ചുതുണ്ടിൽ സജിൻ എന്നിവരാണ് മറ്റു പ്രതികൾ. പ്രതികളെ റിമാൻഡ് ചെയ്തു.

അടൂർ കേന്ദ്രീകരിച്ച് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള കഞ്ചാവ് വിൽപന നടത്തുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് രണ്ട് കാറുകൾ, ഒരു ബൈക്ക്, ഒമ്പത് മൊബൈൽ ഫോണുകൾ, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു. ഹോട്ടൽ മുറിയിൽ സൂക്ഷിച്ചിരുന്ന ധാരാളം കോണ്ടം, ലൈംഗികോപകരണങ്ങൾ എന്നിവയും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലാ പോലീസ് മേധാവിയുടെ ‘ദാൻസാഫ്’ സംഘമാണ് പ്രതികളെ പിടികൂടിയത്. ഹോട്ടൽ മുറിയിൽ നിന്ന് 154 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്ന് പ്രതി സമ്മതിച്ചു. ജാമ്യം ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 10 ഗ്രാമിൽ താഴെ മരുന്ന് സൂക്ഷിക്കാനായിരുന്നു പദ്ധതി. സംശയം തോന്നാതിരിക്കാൻ ഷാഹിനയെ ഒപ്പം കൂട്ടി.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു. മുഖ്യപ്രതി രാഹുൽ ആർ.നായർ ഉൾപ്പെടെ മൂന്ന് പ്രതികൾ സജീവ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നാണ് ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക