ഡൽഹി പൊലീസിൽ ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലസ് ഓപ്പറേറ്റർ(AWO)/ടെലിപ്രിന്റർ ഓപ്പറേറ്റർ(TPO)), കോൺസ്റ്റബിൾ ഡ്രൈവർ (മെയിൽ) തസ്തികകളിലെ 2268 ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലസ് ഓപ്പറേറ്റർ(AWO)/ ടെലിപ്രിന്റർ ഓപ്പറേറ്റർ(TPO) ഈ തസ്തികയിൽ സ്ത്രീകൾക്കും അപേക്ഷിക്കാം. പുരുഷന്മാർക്ക് 573, സ്ത്രീകൾക്ക് 284 എന്നിങ്ങനെ ആകെ 857 ഒഴിവ്. ജൂലൈ 29 നകം ഓൺലൈനായി അപേക്ഷിക്കണം.

•വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം (സയൻസ്, കണക്ക് വിഷയങ്ങൾ പഠിച്ച്)/നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം) ടൈപ്പിങ് പ്രാഗൽഭ്യം, കംപ്യൂട്ടർ പരിജ്ഞാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

•പ്രായം: 18–27. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവുണ്ട്. വിമുക്‌തഭടന്മാർക്കും ഡിപ്പാർട്മെന്റൽ ജീവനക്കാർക്കും ഇളവു ചട്ടപ്രകാരം. മറ്റു യോഗ്യരായവർക്കും നിയമാനുസൃത ഇളവു ലഭിക്കും. ഇളവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

പ്രായം 2022 ജൂലൈ 1 അടിസ്ഥാനമാക്കിയാണു കണക്കാക്കുക.

•ശമ്പളം: പേ ലെവൽ–4 (25,500-81,100).

•തിരഞ്ഞെടുപ്പ്: ട്രേഡ് പരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന, കംപ്യൂട്ടർ ടെസ്റ്റ്, ടൈപ്പിങ് ടെസ്റ്റ് എന്നിവ മുഖേന.

•കായികക്ഷമതാ പരീക്ഷ: •പുരുഷൻ: 30 വയസ്സു വരെയുള്ളവർ–ഓട്ടം: 7 മിനിറ്റിൽ 1600 മീറ്റർ, ലോങ് ജംപ്: 12.5 അടി, ഹൈ ജംപ്: 3.5 അടി. •സ്ത്രീ: 30 വയസ്സു വരെയുള്ളവർ–ഓട്ടം: 5 മിനിറ്റിൽ 800 മീറ്റർ, ലോങ് ജംപ്: 9 അടി, ഹൈ ജംപ്: 3 അടി. കായികക്ഷമതാ പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾക്കു വിജ്ഞാപനം കാണുക.

ശാരീരിക യോഗ്യത:

•പുരുഷൻ: ഉയരം: 170 സെ.മീ, നെഞ്ചളവ്: 81–85 സെ.മീ.

•സ്ത്രീ: ഉയരം: 157 സെ.മീ. തൂക്കം: ഉയരത്തിന് ആനുപാതികം.

•കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും കോഡുകളും: എറണാകുളം (9213), കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211).

റീജനൽ ഓഫിസ് വിലാസം: Regional Director (KKR), Staff Selection Commission, 1st Floor, E Wing, Kendriya Sadan, Koramangala, Bengaluru, Karnataka–560 034. (www.ssckkr.kar.nic.in)

കോൺസ്റ്റബിൾ ഡ്രൈവർ (മെയിൽ)

1411 ഒഴിവ്. പുരുഷന്മാർക്കു മാത്രമാണ് അവസരം. ജൂലൈ 29 നകം ഓൺലൈനായി അപേക്ഷിക്കണം.

•വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം, ഹെവി വെഹിക്കിൾ മോട്ടർ ഡ്രൈവർ ലൈസൻസ്.

•പ്രായം: 21–30. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടന്മാർക്കും ഡിപ്പാർട്മെന്റൽ ജീവനക്കാർക്കും ഇളവ് ചട്ടപ്രകാരം. മറ്റു യോഗ്യരായവർക്കും നിയമാനുസൃത ഇളവ് ലഭിക്കും. ഇളവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

•ശമ്പളം: പേ ലെവൽ–3 (21,700-69,100).

•തിരഞ്ഞെടുപ്പ്: ട്രേഡ് പരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന, കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് എന്നിവ മുഖേന.

•കായികക്ഷമതാ പരീക്ഷ: 30 വയസ്സു വരെയുള്ളവർ–ഓട്ടം: 7 മിനിറ്റിൽ 1600 മീറ്റർ ലോങ് ജംപ്: 12.5 അടി, ഹൈ ജംപ്: 3.5 അടി. കായികക്ഷമതാ പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾക്കു വിജ്ഞാപനം കാണുക.

•ശാരീരിക യോഗ്യത: ഉയരം: 170 സെ.മീ, നെഞ്ചളവ്: 81–85 സെ.മീ. എസ്ടി വിഭാഗക്കാർക്ക് 5 സെ.മീ ഇളവ്. തൂക്കം: ഉയരത്തിന് ആനുപാതികം.

•കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും കോഡുകളും: കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211).

റീജനൽ ഓഫിസ് വിലാസം: Regional Director (KKR), Staff Selection Commission, 1st Floor, E Wing, Kendriya Sadan, Koramangala, Bengaluru, Karnataka–560 034. (www.ssckkr.kar.nic.in) https://ssc.nic.in

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക