തൃശ്ശൂര്‍: വഴിത്തര്‍ക്കം പരിഹരിക്കാന്‍ ചെന്ന മുസ്ലീം ലീഗ് വാര്‍ഡ് മെമ്ബര്‍ മുണ്ടുപൊക്കി കാണിച്ചു. സ്ത്രീകളും കുട്ടികളും നില്‍ക്കുന്നിടത്ത് ആയിരുന്നു മെമ്ബറുടെ നഗ്നത പ്രദര്‍ശനം. ചാവക്കാട് 19 ആം വാര്‍ഡ് മെമ്ബര്‍ ഫൈസല്‍ കാനാം പുള്ളിയാണ് വഴിത്തര്‍ക്കം പരിഹരിക്കുന്നതിനിടെ മുണ്ട് പൊക്കി കാണിച്ചത്.

സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള വഴിത്തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു കൗണ്‍സിലര്‍. ഇതിനിടയിലാണ് ഇയാള്‍ മുണ്ട് പൊക്കി കാണിച്ചത്. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുണ്ടുപൊക്കി കാണിക്കുന്നതടക്കം വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ മുണ്ടുമടക്കി കുത്തിയപ്പോള്‍ അറിയാതെ പൊന്തിപ്പോയതെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ പറഞ്ഞത്. വഴിത്തര്‍ക്കം പരിഹരിക്കാനാണ് സ്ഥലത്ത് എത്തിയതെന്നും ഫൈസല്‍ വിവരിച്ചു. അതേസമയം സംഭവത്തില്‍ പരാതിയില്ലെന്നാണ് വഴിത്തര്‍ക്കം പരിഹരിക്കാന്‍ വിളിച്ചയാള്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക