തൃശൂര്‍ ചാവക്കാട് കടപ്പുറത്ത് കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം കരയ്ക്കടിഞ്ഞു. തോട്ടാപ്പ് മരക്കമ്ബനിക്ക് പുറക് വശത്തായാണ് സംഭവം. ചീഞ്ഞളിഞ്ഞ നിലയില്‍ പ്രദേശവാസികള്‍ വൈകിട്ട് അഞ്ചോടെയാണ് ജഡം കണ്ടത്. തീരദേശ പൊലീസും പൊലീസും സ്ഥലത്തെത്തി.

ജഡം നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കടല്‍ഭിത്തിയോട് ചേര്‍ന്ന ഭാഗത്താണ് പ്രദേശവാസികള്‍ തിമിംഗലത്തിന്‍റെ ജഡം കണ്ടെത്തിയത്. കപ്പലും മറ്റുമിടിച്ച്‌ അപകടത്തില്‍ പെട്ടതാകാനാണ് സാധ്യതയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക