കോട്ടയം: കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് (21) മരിച്ചത്. ബിസിഎം കോളജിലെ മൂന്നാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ്.

കെട്ടിടത്തില്‍ നിന്ന് ചാടണമെന്ന് സ്വയം തോന്നിയത് കൊണ്ട് ചെയ്തുവെന്ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി കോട്ടയം വെസ്റ്റ് പൊലീസിന് മൊഴിനല്‍കിയിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടി ഡിപ്രഷനിലായിരുന്നുവെന്ന് കോളേജ് അധികൃതരും സഹപാഠികളും പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലൈ 11 തിങ്കളാഴ്ച രാവിലെ 11: 30 നാണ് കോളേജിന്റെ മൂന്നാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടിയത്. ഉടന്‍ തന്നെ ജീവനക്കാര്‍ കുട്ടിയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക