കറാച്ചി: തന്നെ ശല്യപ്പെടുത്തിയെന്നാരോപിച്ച്‌ പാകിസ്ഥാന്‍ റിപ്പോര്‍ട്ടര്‍ വിദ്യാര്‍ഥിയെ മുഖത്തടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ട്വിറ്ററില്‍ ഇപ്പോള്‍ 3.8 ലക്ഷത്തിലധികം വ്യൂസ് ഉള്ള വീഡിയോയില്‍, മാധ്യമപ്രവര്‍ത്തക പാകിസ്ഥാനിലെ ഈദ് അല്‍ അദ്ഹ ആഘോഷങ്ങളെക്കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നത് കാണാം.

റിപ്പോര്‍ട്ടിംഗിനിടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാട്ടുകാര്‍ മാധ്യമപ്രവര്‍ത്തകയെ വളഞ്ഞിരിക്കുന്നത് കാണാം. റിപ്പോര്‍ട്ടിംഗ്‌ അവസാനിച്ചയുടനെ മാധ്യമപ്രവര്‍ത്തക വെള്ള ഷര്‍ട്ടിട്ട ഒരു ആണ്‍കുട്ടിയെ തല്ലുന്നതാണ് വീഡിയോ. റിപ്പോര്‍ട്ടിംഗിനിടയില്‍ തന്നെ ശല്യപ്പെടുത്തിയതിന് അവര്‍ ആണ്‍കുട്ടിയെ തല്ലുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കുട്ടി മോശമായി പെരുമാറിയിരിക്കണം’ എന്ന് ചൂണ്ടികാണിച്ച്‌ ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മാധ്യമപ്രവര്‍ത്തകയെ പിന്തുണച്ച്‌ ട്വീറ്റ് ചെയ്തപ്പോള്‍ മറ്റ് ചിലര്‍ മാധ്യമപ്രവര്‍ത്തകയുടെ പ്രവൃത്തി അനാവശ്യമാണെന്ന് അവകാശപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക