ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ നാളെ വീണ്ടും വിവാഹിതനാവുന്നു, ഡോ ഗുര്‍പ്രീത് കൗര്‍ ആണ് വധു. തലസ്ഥാനമായ ചണ്ഡീഗഡില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് ചുരുക്കം അതിഥികളെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. അടുത്ത കുടുംബാംഗങ്ങളെ കൂടാതെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളും ചണ്ഡീഗഡിലെത്തും.

മാന്‍ തന്റെ ആദ്യ വിവാഹത്തില്‍ നിന്ന് ആറ് വര്‍ഷം മുമ്ബാണ് വിവാഹമോചിതനായത്. ഇന്ദര്‍പ്രീത് കൗറിനെയാണ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇവര്‍ അമേരിക്കയിലാണ് ഇപ്പോള്‍. പിതാവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മക്കള്‍ പഞ്ചാബിലെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക