അങ്ങനെ ബി​ഗ് ബോസ് സീസണ്‍ 4ഉം അവസാനിച്ചു. വിജയിയെയും പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലടക്കം ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. എന്നാല്‍ മത്സരാര്‍ഥികള്‍ എല്ലാം അവരവരുടെ ജീവിതത്തിലേക്ക് തിരികെ മടങ്ങി കഴിഞ്ഞു. ഒത്തുകൂടലും ആഘോഷവുമൊക്കെയായി അവരെല്ലാം തന്നെ അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിനിടെ ജാസ്മിന്റെയും നിമിഷയുടെയും ഒരു ഇന്‍സ്റ്റാ​ഗ്രാം സ്റ്റോറിയും വൈറലായിക്കൊണ്ടിരിക്കുകയാണ്.

https://instagram.com/stories/jazminejaas4/2874374768530162565?utm_source=ig_story_item_share&igshid=MDJmNzVkMjY=

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരാണ് ഈ ബി​ഗ് ബോസ്? ആ ​ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണാന്‍ പറ്റുമോ? ബി​ഗ് ബോസ് കാണാന്‍ എങ്ങനെയിരിക്കും? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ബി​ഗ് ബോസിനെ കുറിച്ച്‌ പ്രേക്ഷകര്‍ ചോദിച്ചിട്ടുണ്ട്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തരുന്നതാണ് ജാസ്മിന്റെയും നിമിഷയുടെയും ഇന്‍സ്റ്റാ​ഗ്രാം സ്റ്റോറികള്‍. ബി​ഗ് ബോസിനൊപ്പമുള്ള ഫോട്ടോ ആണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ‘ദി ബി​ഗ് ബോസ്’ എന്ന ക്യാപ്ഷനോടെയാണ് ജാസ്മിന്‍ ഫോട്ടോ പങ്കുവച്ചിട്ടുള്ളത്. ബി​ഗ് ബോസിനൊപ്പം നിന്ന് സി​ഗരറ്റ് വലിക്കുന്ന ഫോട്ടോയാണ് ജാസ്മിന്‍ സ്റ്റോറി ആക്കിയിട്ടുള്ളത്.

‘ദി വോയിസ്’, ‘സോറി ബി​ഗ് ബോസ് നിങ്ങളെ കുറെ തെറി വിളിച്ചിട്ടുണ്ട്’ എന്നിങ്ങനെ ക്യാപ്ഷനുകളോടെയുള്ള രണ്ട് ചിത്രങ്ങള്‍ നിമിഷയും പങ്കുവച്ചു. ഈ ചിത്രങ്ങള്‍ ബി​ഗ് ബോസ് ഫേസ്ബുക്ക് ​ഗ്രൂപ്പുകളിലും വൈറലാകുകയാണ്. നിരവധി കമന്റുകള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇത് മുരളി ​ഗോപിയല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. മുരളി ​ഗോപിയുടെ അത്രയും പൊക്കവും വണ്ണവും തലയില്‍ ഒരു തൊപ്പിയുമൊക്കെ ബി​ഗ് ബോസ് വെച്ചിട്ടുണ്ട്. അത് കണ്ടാല്‍ പെട്ടെന്ന് അങ്ങനെ തോന്നിപോകും. ഇടി മുഴക്കത്തിന്റെ സൗണ്ട് ഉള്ള ആള്‍ തുടങ്ങി നിരവധി കമന്റുകള്‍ ഉണ്ട്.

ബി​ഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചു. സീസണ്‍ 4 ടൈറ്റില്‍ വിന്നര്‍ ആയത് ദില്‍ഷ പ്രസന്നന്‍ ആണ്. മലയാളം ബി​ഗ് ബോസിലെ ആദ്യത്തെ വനിത വിജയി ആണ് ദില്‍ഷ. ഈ 100 ദിവസം മത്സരാര്‍ഥികളെ പോലെ തന്നെ ആകാംക്ഷയിലും ആവേശത്തിലുമായിരുന്നു ബി​ഗ് ബോസ് പ്രേക്ഷകര്‍. ആരാകും വിജയി എന്നറിയാന്‍ കാത്തിരുന്ന ഒരുപാട് പ്രേക്ഷകര്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ഥികള്‍ക്കായി എല്ലാവരും വോട്ടിം​ഗ് രേഖപ്പെടുത്തിയുമെല്ലാം വലിയ ആവേശത്തിലായിരുന്നു. ജൂലൈ മൂന്ന് ഞായറാഴ്ചയോടെ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ ലഭിച്ച ആളെ മോഹന്‍ലാല്‍ വിജയിയായി പ്രഖ്യാപിച്ചതോടെ നാലാമത്തെ സീസണിനും തിരശീല വീണു.

സീസണ്‍ അവസാനിച്ചുവെങ്കിലും പ്രേക്ഷകര്‍ക്കിടയിലും, സാമൂഹിക മാധ്യമങ്ങളിലുമൊക്കെയായി ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇനിയും ഉണ്ടാകും. ഈ ചര്‍ച്ചകള്‍ക്കിടെ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ബി​ഗ് ബോസ് സീസണ്‍ 4ന് ശേഷം ബിബി അള്‍ട്ടിമേറ്റ് വരുന്നു എന്നതാണ് പുതിയ ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്. എന്താണ് ബിബി അള്‍ട്ടിമേറ്റ്? ഇതുവരെ നടന്ന ബിബി ഫിനാലെകളിലെ മത്സരാര്‍ഥികളെ മാത്രം ഉള്‍പ്പെടുത്തി കൊണ്ടുള്ള ബി​ഗ് ബോസ് ഷോ ആണ് ബിബി അള്‍ട്ടിമേറ്റ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അതായത് സീസണില്‍ വിജയിച്ച മത്സരാര്‍ഥികള്‍ ഉണ്ടായിരിക്കില്ല. ഓരോ സീസണിലെയും ഫൈനലിസ്റ്റുകളെ മാത്രം ഉള്‍പ്പെടുത്തിയുള്ള ഷോ ആയിരിക്കും ബിബി അള്‍ട്ടിമേറ്റ്.

അടുത്ത വര്‍ഷം ജനുവരിയില്‍ ഈ ഷോ തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 100 ദിവസത്തിന് പകരം 70 ദിവസമായിരിക്കും ഈ ഷോ നടക്കുകയെന്നുമാണ് വിവരം. ഈ റിപ്പോര്‍ട്ടുകളിലെ സത്യാവസ്ഥ എന്തെന്ന് വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക