പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ചിന്തന്‍ ശിവിറില്‍ നേതൃത്വത്തിന് നേരെ രൂക്ഷവിമര്‍ശനം. ഷാഫി പറമ്ബില്‍ ഉള്‍പെടെയുള്ള നേതാക്കള്‍ ഷോ കാണിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നു. ഗ്രൂപ്പ് കളിച്ച്‌ നടന്നാല്‍ ഇനി അധികാരത്തില്‍ വരാന്‍ കഴിയില്ലെന്നും പ്രതിനിധികള്‍ കുറ്റപെടുത്തി.

പണിയെടുക്കാന്‍ ഒരു വിഭാഗവും, നേതാക്കളാകാന്‍ ഒരു വിഭാഗവും എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത് എന്നും വിമര്‍ശനമുയര്‍ന്നു. സംഘടന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലൈ രണ്ടിനാണ് യൂത്ത് കോണ്‍​ഗ്രസ് ചിന്തന്‍ ശിവിറിന് തുടക്കമായത്. പാലക്കാട് അഹല്യ ക്യാമ്ബസില്‍ നടക്കുന്ന ക്യാമ്ബില്‍ ഇന്ന് സംഘടനാ പ്രമേയം അവതരിപ്പിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ക്യാമ്ബില്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരത്തോടെ ക്യാമ്ബ് സമാപിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക