ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിക്കുന്ന ദമ്ബതികള്‍ വിരളമല്ല. അതില്‍ പ്രത്യേകിച്ച്‌ പുതുമയുമില്ല. എന്നാല്‍ 1.14 കോടി രൂപ ചിലവഴിച്ച്‌ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ദമ്ബതികള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

ഇരുവര്‍ക്കുമിടയില്‍ 37 വര്‍ഷത്തിന്റെ പ്രായവ്യത്യാസമാണുള്ളത്. ഖുറാന്‍ മെക്‌കെയ്ന്‍ എന്ന 24-കാരനും ചെറില്‍ മെക്ഗ്രഗര്‍ എന്ന 61കാരിയുമാണ് വ്യത്യസ്തരായ ഈ ദമ്ബതികള്‍. 2021ല്‍ വിവാഹിതരായ 24-കാരനും 61-കാരിയും ഏറെ നാളായി സ്വപ്‌നം കണ്ട ഒരു കുഞ്ഞെന്ന മോഹമാണ് ഇപ്പോള്‍ പൂവണിയാന്‍ പോകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാടക ഗര്‍ഭധാരണം വഴി 2023-ല്‍ ഇവര്‍ക്ക് കുഞ്ഞിനെ ലഭിക്കുമെന്ന് ദമ്ബതികള്‍ അറിയിച്ചു. ഇതിനായി 1,20,000 പൗണ്ടാണ് ഇവര്‍ ചിലവഴിച്ചത്. അതായത് 1.14 കോടി ഇന്ത്യന്‍ രൂപ. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ ലഭിക്കാന്‍ പൊതുവെ 6000 മുതല്‍ 1,20,000 പൗണ്ട് വരെ തുക ആവശ്യമായി വരുമെന്നും ഖുറാന്‍ പറയുന്നു.

ഭര്‍ത്താവായ ഖുറാന്റെ ആദ്യ കുഞ്ഞാണ് ഇത്തരത്തില്‍ ജനിക്കാന്‍ പോകുന്നത്. എന്നാല്‍ 61-കാരിയായ ഭാര്യയ്‌ക്ക് ഇതിന് മുമ്ബ് ഏഴ് മക്കളും 17 കൊച്ചുമക്കളും ജനിച്ചിട്ടുണ്ട്. താന്‍ വളരെയധികം സന്തോഷത്തിലാണെന്ന് ഖുറാന്‍ പ്രതികരിച്ചു. “‘എന്നും ഞാന്‍ ആഗ്രഹിച്ചിട്ടുള്ള ഒരു കാര്യമാണിത്. ലോകത്തില്‍ വെച്ച്‌ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ആളോടൊപ്പം ഒരു കുടുംബമുണ്ടാകുക” ഖുറാന്‍ പറയുന്നു.

പ്രായവ്യത്യാസം മൂലം സമൂഹത്തില്‍ നിന്നും ഏറെ വിമര്‍ശനം നേരിട്ടവരാണ് രണ്ട് പേരും. ഇരുവരെയും ഒന്നിച്ച്‌ കാണുമ്ബോള്‍ ഖുറാന്‍ കൊച്ചുമകനാണോയെന്ന ചോദ്യമാണ് ചെറില്‍ എപ്പോഴും നേരിടുന്നത്. അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ചുറ്റുപാട് നിന്നും ഉണ്ടാകുന്നതെന്ന് ഖുറാന്‍ പ്രതികരിച്ചു. അവയില്‍ ഏറ്റവുമധികം വിഷമിപ്പിക്കുന്ന കാര്യം താന്‍ പണത്തിന് വേണ്ടിയാണ് 61-കാരിയായ ചെറിലിനെ വിവാഹം കഴിച്ചതെന്ന വാദമാണെന്നും അദ്ദേഹം പറഞ്ഞു.

2012ലാണ് ഖുറാന്‍ ആദ്യമായി ചെറിലിനെ കാണുന്നത്. അന്ന് 15 വയസ് മാത്രമാണ് ഖുറാന്റെ പ്രായം. ചെറിലിന്റെ മകന്‍ ക്രിസിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറെന്റില്‍ ജോലിക്കെത്തിയതായിരുന്നു ഖുറാന്‍. എന്നാല്‍ എട്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ഒരു കടയില്‍ വെച്ച്‌ വീണ്ടും ചെറിലിനെ ഖുറാന്‍ കാണാനിടയായി. അതിന് ശേഷമാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക