മുംബൈ: 14 വയസുകാരിയെ ബലാത്സം​ഗം ചെയ്തെന്ന കേസില്‍ 24കാരനെ വെറുതെ വിട്ട് മുംബൈ പോക്സോ കോടതി. പെണ്‍കുട്ടി തന്റെ പ്രവൃത്തികളെക്കുറിച്ച്‌ ബോധവാതിയായിരുന്നെന്നും ആധുനിക കാലഘട്ടത്തിലെ പെണ്‍കുട്ടിയാണെന്നും പ്രത്യേക പോക്സോ കോടതി നിരീക്ഷിച്ചു. 2018ലാണ് പെണ്‍കുട്ടിയെ 24കാരനായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തെന്ന് പിതാവ് പരാതി നല്‍കിയത്.

താന്‍ സ്വമേധയാ പ്രതി‌യോടൊപ്പം പോയതാണെന്നും താന്‍ ബലാത്സംഗത്തിനിരയായിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പെണ്‍കുട്ടി ഒരുഘട്ടത്തിലും പ്രതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നത് വ്യക്തമാണെന്നും അവള്‍ സ്വമേധയാ വീടുവിട്ട് പ്രതിയുടെ വീട്ടിലേക്ക് പോയതാണെന്ന് അവളുടെ മൊഴിയില്‍ നിന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. കേസിലെ ഇര ആധുനിക കാലഘട്ടത്തിലെ ഒരു പെണ്‍കുട്ടിയാണ്. അവള്‍ക്ക് വേണ്ടത്ര ധാരണയും പക്വതയും ഉണ്ടെന്ന് തോന്നുന്നു. അവളുടെ പ്രവൃത്തികളുടെ അനന്തരഫലത്തെക്കുറിച്ച്‌ ബോധവതിയായിരുന്നെന്നും ജഡ്ജി എസ്‌സി ജാദവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2018-ല്‍ അറസ്റ്റിലായ പ്രതി 2020-ല്‍ ജാമ്യം നേടി പുറത്തിറങ്ങി. 2018 സെപ്റ്റംബറില്‍ കാണാതായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. കുട്ടി ഇടയ്ക്കിടെ വീടുവിട്ടിറങ്ങാറുണ്ടെന്ന് പിതാവ് കോടതിയെ അറിയിച്ചു. 2018 സെപ്റ്റംബര്‍ 13 ന് അവള്‍ ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ടു. രണ്ടുദിവസം കഴിഞ്ഞും തിരിച്ചെത്തിയില്ല. സെപ്റ്റംബര്‍ 18 ന് അവളെ കാണാതായ വിവരം പൊലീസിനെ അറിയിച്ചു. സെപ്റ്റംബര്‍ 26 ന് അവളെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പ്രതി തന്നെ വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി അമ്മയോട് പറഞ്ഞതായി പിതാവ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം കുട്ടി. പ്രതിക്കൊപ്പം പോയതിന് ശേഷം തനിക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും മാതാപിതാക്കളുടെ അനുവാദം ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പെട്ടെന്ന് പോലീസുകാര്‍ വീട്ടിലെത്തി തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പെണ്‍കുട്ടി പറഞ്ഞു. പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് തെളിവില്ല. ഇത്തരം സാഹചര്യങ്ങളില്‍, സംശയത്തിന്റെ ആനുകൂല്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക