യാത്ര ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് പുതിയ തലമുറയിലെ യുവതിയുവാക്കള്‍. മിക്കവാറും എല്ലാവര്‍ക്കും സ്വന്തമായി ഇരുചക്രവാഹനം ഉണ്ടാകും. ഔദ്യോഗികയാത്രയാകട്ടെ, കൂട്ടുകാര്‍ക്കൊപ്പമുള്ള ട്രിപ്പാവട്ടെ; യാത്ര മിക്കവാറും ബൈക്കിലായിരിക്കും. സമയലാഭവും പെട്ടെന്ന് എത്തിച്ചേരാനുള്ള സൗകര്യവുമൊക്കെയാണ് ഇരുചക്രവാഹനങ്ങളെ ജനപ്രിയമാക്കുന്നത്.

എന്നാല്‍ തുടര്‍ച്ചയായുള്ള ഇത്തരം ബൈക്ക് യാത്രകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരോദിവസത്തെയും യാത്രയ്ക്ക് ശേഷം തിരിച്ചെത്തുമ്ബോള്‍ നടുവേദന ഉണ്ടാകാറുണ്ടോ? കഴുത്തിനും തോളിലെ സന്ധികള്‍ക്കുമെല്ലാം കടച്ചില്‍ അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കില്‍ ബൈക്ക് യാത്രയുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കാന്‍ സമയമായിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിവസവും ബൈക്കില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്ന 80 ശതമാനം പേരിലും നടുവേദനയും ഡിസ്‌ക് തേയ്മാനവും കാണുന്നുണ്ട്. തെറ്റായ ഇരിപ്പും റോഡിലെ കുഴികളിലൂടെയുള്ള ഡ്രൈവിങും അമിത വേഗവുമെല്ലാം വേദന അധികമാക്കാന്‍ ഇടയാക്കുന്നുണ്ട്. എന്തൊക്കെയാണ് അവയില്‍ പ്രധാന പ്രശ്‍നങ്ങള്‍ എന്നും അവയ്ക്കുള്ള പരിഹാരങ്ങള്‍ എന്തെന്നും പരിശോധിക്കാം.

നടുവേദന

ദിവസവും ബൈക്കില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്ന 80 ശതമാനം പേരിലും നടുവേദനയും ഡിസ്‌ക് തേയ്മാനവും കാണുന്നുണ്ടെന്നാണ് വിദഗ്‍ധര്‍ പറയുന്നത്. ബൈക്ക് യാത്രകളിലുണ്ടാകുന്ന ചലനങ്ങള്‍ നട്ടെല്ലിലെ ലംബാര്‍ വെര്‍ട്ടിബ്ര എന്ന ഭാഗത്ത് നേരിട്ട് സമ്മര്‍ദമേല്‍പ്പിക്കും. അതുപോലെ നട്ടെല്ലിലെ കശേരുക്കള്‍ തമ്മില്‍ പരസ്പരം ഉരസുന്നത് തടയുന്ന ഡിസ്കുകളെയും തെറ്റായ ഇരിപ്പിലുള്ള ബൈക്കോടിക്കല്‍ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം യാത്രകള്‍ സ്ഥിരമാകുന്നതോടെ ഈ ഡിസ്‌കുകള്‍ പതിയെ പുറത്തേക്ക് തള്ളിവരും. അതോടെ സുഷുമ്‌നാ നാഡിയുള്‍പ്പെടെയുള്ള നാഡികള്‍ ഞെരുങ്ങുകയും കഠിനമായ നടുവേദനയുണ്ടാകുകയും ചെയ്യും.

നടുവേദനയുടെ ലക്ഷണങ്ങള്‍

കാലിന്‍റെ പിന്നില്‍ നിന്നും തുടങ്ങുന്ന വേദന പെരുവിരല്‍ വരെ പടരാം
സ്റ്റെപ്പുകള്‍ ഇറങ്ങുമ്ബോഴും ഉണര്‍ന്നെണീക്കുമ്ബോഴുമെല്ലാമുള്ള വേദന
തിരിയുമ്ബോഴും ചുമയ്ക്കുമ്ബോഴുമുള്ള തീവ്ര വേദന
നടുവേദന ശക്തമാണെങ്കില്‍ ദീര്‍ഘദൂര ബൈക്ക് യാത്ര നട്ടെല്ലിനെ ബാധിച്ചുതുടങ്ങി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

കഴുത്തിനുമുണ്ട് പ്രശ്‌നങ്ങള്‍

ബൈക്ക് ഓടിക്കുമ്ബോള്‍ ഹാന്‍ഡിലില്‍പിടിച്ച്‌ നേരേനോക്കി കൂടുതല്‍ നേരം ഇരിക്കുന്നതിലൂടെ കഴുത്തിലെ കശേരുക്കളുടെ മുറുക്കം കൂടുതലാവും. ബൈക്ക് യാത്ര കഴിഞ്ഞാലും കുറച്ചുനേരത്തേക്ക് കഴുത്ത് തിരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‍നങ്ങളൊക്കെ ഒഴിവാക്കാം

  • നടുനിവര്‍ത്തി നേരെയിരുന്ന് മാത്രം ബൈക്ക് ഓടിക്കുക
  • കഴുത്ത് മുന്നിലേക്ക് നീട്ടിവെച്ചും മുന്നോട്ട് കുനിഞ്ഞിരുന്നും വണ്ടി ഓടിക്കരുത്
  • ചെവികളും തോളും ഒരേ രേഖയില്‍ വരണം
  • കാലുകള്‍ ഫുട്ട്‌റസ്റ്റില്‍ നേരെ വെച്ച്‌ ഹാന്‍ഡിലില്‍ പിടിച്ചിരിക്കുക
  • കുഴികള്‍ നിറഞ്ഞ റോഡിലൂടെ പതുക്കെ മാത്രം ഓടിക്കുക
  • ദീര്‍ഘദൂരം തുടര്‍ച്ചയായി ബൈക്കില്‍ യാത്ര ചെയ്യരുത്.
  • ലോങ് ഡ്രൈവില്‍ ചെറിയ ഇടവേളകളെടുത്ത് യാത്ര തുടരുക
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക