സ്മാര്‍ട്ട്‌ ഫോണുകള്‍ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. ബാത്ത്റൂമില്‍ പോയാല്‍ പോലും ഫോണ്‍ ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബാത്ത്റൂമില്‍ കാര്യം നടത്തുമ്ബോഴും വാട്സ്‌ആപ്പ് ചാറ്റിംഗിനും മറ്റുമായി സ്മാര്‍ട്ട്‌ ഫോണുമായി പോകുന്നവര്‍ അറിയുക, നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്.

വീട്ടില്‍ ഏറ്റവും കൂടുതല്‍ രോഗാണുക്കളും ബാക്റ്റീരിയകളും മറ്റു കീടങ്ങളും കുടിയിരിക്കുന്ന സ്ഥലമാണ്‌ ബാത്ത്റൂം. വാതില്‍, വാതിലിന്റെ ലോക്ക്, ടാപ്പ്, തറ എന്നിവിടങ്ങളിലാണ് ഇവ ഏറ്റവും കൂടുതല്‍ കാണുന്നത്. ബാത്ത്‌റൂമുകളിലെ തറയില്‍ ഫോണ്‍ വയ്ക്കുന്ന നാലിലൊരു ആളുകള്‍ക്കും കടുത്ത പകര്‍ച്ച വ്യാധികള്‍ പിടിപെടുന്നതായാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈ സോപ്പിട്ട് കഴുകിയാല്‍ പോലും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും. കാരണം, ഫ്ളഷ് ചെയ്യുമ്ബോഴും മൂത്രം ഒഴിക്കുമ്ബോഴും അത് ആറടി ദൂരം വരെ വ്യാപിക്കും. അപ്പോള്‍ ഫ്ളഷ് ചെയ്യുമ്ബോഴും മറ്റും തെറിക്കുന്ന തുള്ളികളില്‍ ബാക്ടീരിയകള്‍ അടങ്ങിയിരിക്കുകയും അവ ഫോണുകളിലേക്ക് പകരാനും സാധ്യതയുണ്ട്. ഫോണ്‍ ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയി കഴിഞ്ഞ് ഫോണ്‍ കഴുകാന്‍ പറ്റില്ലല്ലോ. അങ്ങനെ വരുമ്ബോള്‍ അത് ധാരാളം കീടാണുക്കളെ വഹിക്കും.

ഇ-കോളി, സാല്‍മോണല്ല, ഷിഗെല്ല, ഹെപറ്റൈറ്റിസ് എ, മെഴ്‌സ, സ്‌ട്രെപ്‌ടോകോകസ്, വയറിളക്കം തുടങ്ങി നിരവധി രോഗങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. മൂത്രമൊഴിച്ച ശേഷം വൃത്തിയാക്കാതെ കൈകൊണ്ട് കണ്ണില്‍ തൊടുന്നതോടെ ചെങ്കണ്ണ് പോലുള്ള അസുഖങ്ങളും വരാന്‍ സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക