‘പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ. പ്രേക്ഷകർ സിനിമയുടെ അഭിപ്രായം പറയുന്നതിനിടെയാണ് തിയറ്ററിന്റെ അകത്തുനിന്നും ഒരാൾ ഓടിയിറങ്ങുന്നത് മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപെടുന്നത്. നോക്കിയപ്പോൾ ഈ ചിത്രത്തിൽ തന്നെ പ്രധാനവേഷത്തിലെത്തിയ നടൻ ഷൈൻ ടോം.

എന്നാൽ ഇനി കൂടുതൽ വിശേഷങ്ങൾ ഷൈൻ ടോമിനോട് ചോദിക്കാമെന്ന് വിചാരിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെ ഞെട്ടിച്ച് താരം ഓടിക്കളഞ്ഞത്. ഉടൻ തന്നെ കാര്യമെന്തന്നറിയാതെ കുറച്ച് മാധ്യമപ്രവർത്തകരും ഷൈൻ ടോമിന്റെ പുറകെ ഓടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിയറ്ററിനു ചുറ്റും ഓടി നടന്ന ഷൈൻ ടോം മാധ്യമങ്ങൾക്കു മറുപടി നൽകാതെ തിയറ്റർ വളപ്പിൽ നിന്നും റോഡിലേയ്ക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു. ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക