നമ്മള്‍ ഭൂമിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ ബഹിരാകാശത്ത് വച്ച്‌ ചെയ്താല്‍ എങ്ങനെയുണ്ടാകും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബഹിരാകാശത്ത് ​ഗുരുത്വാകര്‍‌ഷണമില്ലാത്ത അന്തരീക്ഷമായതിനാല്‍ അവിടെ കാര്യങ്ങള്‍ എങ്ങനെ സംഭവിക്കുമെന്നത് ചിലതെങ്കിലും നമ്മള്‍ പല വീഡിയോകളിലും കണ്ടിട്ടുണ്ട്. നമ്മള്‍ കാണാത്ത, അറിയാത്ത എണ്ണമറ്റ ബഹിരാകാശ രഹസ്യങ്ങളുണ്ട്. ഇവ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോള്‍ മാര്‍ഗങ്ങളുണ്ട്. ശാസ്ത്രജ്ഞര്‍ പങ്കുവെയ്ക്കുന്ന രസകരമായ നിരവധി ബഹിരാകാശ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിട്ടുണ്ട്. അത്തരത്തില്‍ ഒരു ബഹിരാകാശ കാഴ്ചയാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെ ബഹിരാകാശ സഞ്ചാരി ക്രിസ് ഹാഡ്‌ഫീല്‍ഡ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ആദ്യം ഷെയര്‍ ചെയ്തത് 2013ലാണ്. എന്നാല്‍ അടുത്തിടെ ഇത് വീണ്ടും ജനശ്രദ്ധ നേടിയിരിക്കുകയാണ്. ബഹിരാകാശത്ത് വച്ച്‌ ഒരു നനഞ്ഞ ടവല്‍ പിഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നുള്ളതാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. ഒരു കുപ്പിയില്‍ നിന്നും കുറച്ച്‌ വെള്ളം തുണിയില്‍ ഒഴിക്കുന്നു. ആ ടവല്‍ നനഞ്ഞ് കഴിഞ്ഞപ്പോള്‍ ബഹിരാകാശയാത്രികന്‍ ക്യാമറയ്ക്ക് മുന്നില്‍ ടവല്‍ ഉയര്‍ത്തിപ്പിടിച്ച്‌ പിഴിയുന്നതാണ് വീഡിയോയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാധാരണ അന്തരീക്ഷത്തില്‍ വച്ച്‌ തുണി പിഴിയുമ്ബോള്‍ വെള്ളം താഴേക്ക് പോകും. എന്നാല്‍ ഗുരുത്വാകര്‍‌ഷണമില്ലാത്ത ബഹിരാകാശത്ത് തുണി പിഴിഞ്ഞാല്‍ വെള്ളം അതില്‍ തന്നെ പറ്റിപിടിച്ച്‌, അതിന് മീതെ ഒരു ട്യൂബ് പോലെ രൂപപ്പെടും. ഈ വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു. വണ്ടര്‍ ഓഫ് സയന്‍സ് എന്ന ട്വിറ്റര്‍ പേജിലാണ് ഇപ്പോള്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 274400 ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക