തിരുവനന്തപുരം : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റുകളും തൂത്തുവാരി ആംആദ്മി അധികാരത്തിലേറിയപ്പോൾ ജനങ്ങള്‍ക്ക് അത്രമേല്‍ പ്രതീക്ഷയായിരുന്നു, വിശ്വാസമായിരുന്നു അരവിന്ദ് കെജ്രിവാള്‍ എന്ന നേതാവിനെയും ആം ആദ്മി എന്ന രാഷ്ട്രീയപാർട്ടിയേയും. എന്നാല്‍ ആ പ്രതീക്ഷകളൊക്കെയും, വിശ്വാസമൊക്കെയും ഇന്ന് ചോര്‍ന്നു പോയിക്കഴിഞ്ഞു. സംഘപരിവാറിന്റെ ബി ടീമായി പ്രവർത്തിക്കുന്ന തിരക്കിൽ ആണ് ആം ആദ്മിയും അരവിന്ദ് കെജ്രിവാളുമെന്ന് ആക്ഷേപമാണ്കോൺഗ്രസ് കേന്ദ്രങ്ങൾ ഉയർത്തുന്നത്.

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും അന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ആം ആദ്മി സർക്കാരിന്റെ സംഘപരിവാർ താൽപ്പര്യങ്ങൾ എല്ലാവരും തിരിച്ചറിയേണ്ടത് എന്ന പ്രചരണം കോൺഗ്രസ് വ്യാപകമായി ഉയർത്തിക്കാട്ടുന്നു. ആം ആദ്മി കഴിഞ്ഞ നാളുകളിൽ സ്വീകരിച്ചിരുന്നു നിലപാടുകൾ ഏറെയും സംഘപരിവാറിന് അനുകൂലമായത് ആയിരുന്നുവെന്നാണ് കോൺഗ്രസ് അനുകൂല കേന്ദ്രങ്ങളുടെ വിലയിരുത്തൽ. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കുവാൻ ആം ആദ്മി കാണിച്ച ആവേശം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കണ്ടതേയില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന ബിജെപിക്ക് നേരിട്ടല്ലെങ്കിലും കരുത്തേകുക തന്നെയാണ് ആംആദ്മിയുടെ ലക്ഷ്യം എന്ന വാദമാണ് കോൺഗ്രസ് മുഖ്യമായും ഉന്നയിക്കുന്നത്. അടുത്തതായി ആം ആദ്മി ലക്ഷ്യമിട്ടിരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടും. ജനാധിപത്യത്തെ അട്ടിമറിച്ച് മുന്നോട്ടുപോകുന്ന ആംആദ്മി പോലെയുള്ള മുന്നേറ്റങ്ങൾ അരാഷ്ട്രീയതയ്ക്ക് കരുത്തുപകരുമെന്നും ചൂണ്ടിക്കാട്ടുന്നു. അതുപോലെ കേന്ദ്ര സർക്കാരിനെതിരായ പല വിഷയങ്ങളിലും ആം ആദ്മിയും ഡൽഹി സർക്കാരും തികഞ്ഞ മൗനം പാലിക്കുകയാണ്. നരേന്ദ്രമോദിക്കെതിരെ രണ്ടക്ഷരം പറയുവാൻ മടിക്കുന്ന അരവിന്ദ് കെജ്രിവാളിന് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്കെതിരെ പ്രതികരണങ്ങൾ നടത്തുവാൻ ആവേഗങ്ങൾ കൂടുതലാണെന്നും പറയപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക