കൊച്ചി: തമിഴ്‌നാട്ടില്‍ വെച്ച്‌ ആഡംബര പൂര്‍വം നടന്ന വിവാഹത്തിന് പിന്നാലെ കൊച്ചിയിലെത്തി താരദമ്ബതികളായ നയന്‍താരയും വിഗ്നേശ് ശിവനും. നയന്‍താരയുടെ അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇവര്‍ കേരളത്തിലെത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് നയന്‍താരയും വിഘ്‌നേശ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഓറഞ്ച് നിറത്തിലുള്ള ചുരിദാറാണ് നയന്‍താര ധരിച്ചത്. കറുപ്പ് നിറത്തിലുള്ള ടീ ഷര്‍ട്ടാണ് വിഘ്‌നേശ് ശിവന്‍ ധരിച്ചത്. ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. മാധ്യമങ്ങളെ കാണാനായി ഒരു ദിവസം മാറ്റി വെച്ചിട്ടുണ്ടെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യ ആഘോഷമാക്കിയ വിവാഹം ചെന്നൈയിലെ മഹാബലിപുരത്ത് വച്ച്‌ നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കം രാഷ്ട്രീയ- സിനിമ മേഖലകളിലെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. ബോളിവുഡ് താരം ഷാരൂഖ് ഖാനും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.വിവാഹ ശേഷം ഇരുവരും തിരുപ്പതി ദര്‍ശനവും നടത്തിയിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക