തിരുവനന്തപുരം: പ്രശസ്‍ത സിനിമാ, നാടക നടന്‍‍ ഡി ഫിലിപ്പ് (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രൊഫഷണല്‍ നാടക വേദികളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. പിന്നീട് കോട്ടയം കുഞ്ഞച്ഛന്‍, വെട്ടം, അര്‍ത്ഥം, പഴശ്ശിരാജ, ടൈം അടക്കം അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കാളിദാസ കലാകേന്ദ്രത്തിന്‍റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനും കൂടെയായിരുന്നു ഫിലിപ്പ്. തിരുവല്ല സ്വദേശിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക