// keralaspeaks.news_GGINT //

ജി ആർ ഇന്ദുഗോപന്റെ ശംഘുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ക്രൈം ആക്ഷൻ ത്രില്ലെർ ചിത്രമാണ് കാപ്പ. പൃഥ്വിരാജ് നായകനായ കപ്പയുടെ ഇതിവൃത്തം തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുടെ ജീവിതവും പ്രതികാരവും ഒക്കെയാണ്. പൃഥ്വിരാജിനെക്കൂടാതെ ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിങ്ങനെ ഒരു നീണ്ട താരനിരയും ചിത്രത്തിൽ അണി നിരന്നിരുന്നു. മലയാള സിനിമയുടെ റൈറ്റേഴ്സ് യൂണിയൻ ആയ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ആണ് കാപ്പ നിർമിച്ചത്.

മലയാള സിനിമയിലെ അശരണരായ എഴുത്തുകാരുടെ പ്രശ്ന പരിഹാരങ്ങൾക്കും സേവനങ്ങൾക്കും വേണ്ടി നിരന്തരം പരിശ്രമിക്കുന്ന ഒരു സംഘടനയാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ.കാപ്പ എന്ന ചിത്രത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ കളക്ഷനും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എഴുത്തുക്കർക്കായി ചിലവഴിക്കാൻ വേണ്ടി ആണെന്ന് സംഘടന നേരത്തെ പ്രഖ്യാപിച്ചിരുന്നു. അത് കൊണ്ട് തന്നെ തന്റെ പ്രതിഫലത്തിന്റെ പകുതിയോളം തുകയും പൃഥ്വിരാജ് സംഘടനയ്ക്ക് തിരികെ നൽകിയതും വാർത്ത ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ഷാജി കൈലാസ് ചിത്രമെന്ന നിലയിലും പ്രോമിസിങ് ആയ ആക്ടർസിന്റെ സാനിധ്യവും എല്ലാം ചിത്രത്തിന് വലിയ ഹൈപ്പ് കൊടുത്തിരുന്നു. എന്നാൽ പ്രതീക്ഷ ക്കൊത്ത് ചിത്രത്തിന് സ്വീകാര്യത ലഭിച്ചില്ല.ജനുവരി 19 നു ഒറ്റിറ്റി യിൽ റിലീസ് ആയ ചിത്രത്തിന് വലിയ ട്രോള്കുകളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഗാങ് വാറും ഗുണ്ടകളുടെ ജീവിതവുമെല്ലാം പറയുന്ന ചിത്രത്തിലെ പല മാസ്സ് സീനുകളും കോമഡി ആയി മാറിയെന്നാണ് പ്രേക്ഷകർ പറയുന്നത്. അന്ന ബെൻ അവതരിപ്പിച്ച ബിനു എന്ന കഥാപാത്രമാണ് കൂടുതൽ ട്രോളുകൾക്ക് വിധേയക്കുന്നത്.

ട്രോളുകളെകൂടാതെ ചിത്രത്തിലുട നീളം ഉള്ള മിസ്റ്റേക്കുകൾ ചൂണ്ടിക്കാട്ടുന്ന വീഡിയോകളും യൂട്യൂബിൽ കാണാം. കൊട്ട മധു എന്ന കഥാപാത്രത്തമായാണ് പ്രിഥ്വിരാജ് ചിത്രത്തിൽ എത്തിയത്. ആക്ഷൻ രംഗങ്ങൾക്കും സെന്റി സീനുകൾക്കും പ്രാധാന്യം കൊടുക്കുന്ന ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നതായിരുന്നു. തിരുവനന്തപുരം നഗരത്തെ കേന്ദ്രീകരിച്ചു നിർമ്മിച്ച സിനിമ എന്ന നിലയ്ക്ക് പൃഥ്വിരാജ് ഉൾപ്പെടെയുള്ള കഥാപാത്രങ്ങളുടെ തിരുവനന്തപുരം സ്ലാങ്ങിലുള്ള സംസാരവും പ്രേക്ഷകർക്ക് കൗതുകകരമായിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക