കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസില്‍ പരാതി നല്‍കി ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് പരാതി.

ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജറാണ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ലഹരി, ക്വട്ടേഷന്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്കെതിരായി ഡി.വൈ.എഫ്.ഐ കാംപയിന്‍ സംഘടിപ്പിച്ചതിന്റെ പ്രതികാരമായാണ് പ്രചാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക