കണ്ണൂർ: വധഭീഷണി നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവിനെ നാടുകടത്താനുള്ള സി.പി.എം നീക്കം വിവാദമാകുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കയറി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് ഭാരവാഹി ഫർസീൻ മജീദിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കോടതി ജാമ്യം അനുവദിച്ച ഫർസീൻ നാട്ടിൽ തിരിച്ചെത്തി പോലീസ് സംരക്ഷണത്തിലാണ് ഇപ്പോൾ കഴിയുന്നത്. വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. അതേസമയം, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ സി.പി. എമ്മിന് വേണ്ടി കാപ്പ ചുമത്തി ഫർസീനെ നാടുകടത്താനൊരുങ്ങുന്നു.

ഇതോടെ ഫർസീന്റെ ജീവന് ഭീഷണിയാകുമോയെന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകരും ബന്ധുക്കളും. കാപ്പ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ 15 ദിവസത്തിനകം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ. ഐജി രാഹുൽ ആർ.നായരുടെ ഓഫീസിൽ ഹാജരാകാനാണ് ഫർസീന് നോട്ടീസ് നൽകിയിരിക്കുന്നത്. നിരവധി കേസുകളിൽ പ്രതിയായ ഫർസീൻ ജില്ലയിൽ തങ്ങിയാൽ ക്രമസമാധാന തകർച്ചയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, തനിക്കെതിരെ വധശ്രമക്കേസ് ഒന്നേ ഉള്ളൂവെന്ന് ഫർസീൻ മജീദ് പറഞ്ഞു. ബാക്കിയുള്ളവ പെറ്റിക്കേസുകളാണ്. എടയന്നൂർ സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷുഹൈബിനൊപ്പം തന്നെയും കള്ളക്കേസിൽ കുടുക്കുകയായിരുന്നു. സംഭവം നടന്നെന്ന് പറയുന്ന ദിവസം താൻ അവിടെ ഉണ്ടായിരുന്നില്ല. ഇപി ജയരാജനെ ആക്രമിച്ചെന്ന പരാതിയിലാണ് ഇപ്പോൾ കാപ്പ ചുമത്തിയിരിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫർസീൻ വ്യക്തമാക്കി.

മുഖ്യമന്ത്രി രാഷ്ട്രീയ പകപോക്കലാണ് കാണിക്കുന്നത്. നിയമസഭയിൽ 19 കേസുകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ 13 കേസുകൾ മാത്രമാണുള്ളതെന്ന് പൊലീസ് പറയുന്നു. ഇതിൽ ഏഴെണ്ണം പെറ്റിക്കസുകളാണ്. പിഴയടച്ച് തീർക്കാവുന്ന കേസുകൾ ഉൾപ്പെടെയാണ് ഇവ എന്ന് ഫർസീൻ പറഞ്ഞു. ഇപി ജയരാജനെതിരെ നാല് വധശ്രമക്കേസുകളും മുപ്പതോളം കേസുകളുമുണ്ട്. എസ്.എഫ് ഐ സംസ്ഥാന നേതാവിന്റെ പേരിൽ കൂടുതൽ കേസുകളുണ്ട്. സി.പി. എം നേതാക്കൾ വരെ ആരോപണ വിധേയരാണ്. ഈ സാഹചര്യത്തിൽ ഇവർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറാകണമെന്നും ഫർസീൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് തനിക്കെതിരെ സി.പി. എമ്മിന്റെ വധഭീഷണിയുണ്ട്. പുറത്ത് വന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ മാസം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. വീടിന് കാവലിരിക്കുന്ന രണ്ട് പോലീസുകാരുടെ ധൈര്യത്തിലാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തിലാണ് സി.പി പോലീസിനെ ഉപയോഗിച്ച് കാപ്പ ചുമത്തി നാടുകടത്താൻ നീങ്ങുന്നു. നോട്ടീസ് പ്രകാരം പോലീസിന് മുന്നിൽ ഹാജരാകും. എന്നാൽ നാടുകടത്താനാണ് തീരുമാനമെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫർസീൻ പറഞ്ഞു.

എടയന്നൂർ ഷുഹൈബിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു. എടയന്നൂർ സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട് സി. ഐടിയു പ്രവർത്തകരെ മർദിച്ചുവെന്നാരോപിച്ച് സി.പി. എം ക്വട്ടേഷൻ അംഗം ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിൽ മൂന്ന് വർഷം മുമ്പ് എടയന്നൂർ തെരൂരിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഷുഹൈബ് ക്രൂരമായി കൊല്ലപ്പെട്ടത്. കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിൽ ഒന്നായിരുന്നു അത്.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഷുക്കൂറിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ ഫർസീൻ മജീദിനും വധഭീഷണിയുണ്ട്. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് വധശ്രമ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചു. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫർസീൻ മജീദ് സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തണമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ കളക്ടറോട് ശുപാർശ ചെയ്തു.

ഫർസീൻ മജീദിനെതിരെയുള്ള കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിച്ച് കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഫർസീൻ കണ്ണൂരിൽ താമസിക്കുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും പോലീസ് റിപ്പോർട്ടിൽ പരാമർശമുണ്ട്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം കണ്ണൂർ റേഞ്ച് ഐജി ഓഫീസിൽ ഹാജരാകാനാണ് ഫർസീന് നോട്ടീസ് നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് ഭാരവാഹികളായ ഫർസീൻ മജീദും നവീൻകുമാറും പ്രതിഷേധിച്ചിരുന്നു. ‘മുഖ്യമന്ത്രി രാജിവെക്കുക’ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ അവരെ സീറ്റുകൾക്കിടയിലേക്ക് തള്ളിയിട്ടു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷയ്ക്ക് ഹാനികരമായ വിധത്തിലുള്ള അക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരുന്നതെങ്കിലും കോടതി ജാമ്യം അനുവദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക