“ഈ ചിത്രം ഒരുപക്ഷി മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങള്‍ യഥാര്‍ത്ഥമാണ്. ജന്മദിനാശംസകള്‍ ഭാവന!!! ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാന്‍ നിന്നെ സ്നേഹിക്കുന്നു, അത് നിനക്ക് അറിയാമെന്ന് എനിക്കറിയാം” ചലച്ചിത്രതാരം ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണിത്.

ഇവിടെ മഞ്ജുവാര്യർ ഭാവനയെ വിശേഷിപ്പിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീ എന്നാണ്. സ്വകാര്യ ജീവിതത്തിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയർന്ന് വ്യക്തിത്വമാണ് ഭാവനയുടെത്. താരം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന പ്രേക്ഷകരാണ് കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ ഈ വിശേഷണം അതിശയോക്തി കലർന്നതല്ല എന്ന് തീർച്ചയായും പറയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതുകൊണ്ടുതന്നെ മഞ്ജുവിന്റെ ഈ വിശേഷണം അതിശയോക്തി കലർന്നതല്ല എന്ന് തീർച്ചയായും പറയാം.

ഭാവനയുടെ പ്രിയ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിപ്പേരാണ് ഈ ജന്മദിനത്തിൽ താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മഞ്ജുവാര്യരെ കൂടാതെ സുഹൃത്തുക്കളായ സംയുക്ത വര്‍മ്മ, രമ്യ നമ്ബീശന്‍, ശില്‍പ ബാല, സയനോര, മൃദുല മുരളി, ആര്യ തുടങ്ങി നിരവധിപ്പേരാണ് ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക