മലപ്പുറം: മലപ്പുറത്ത് കെഎസ്‌ആര്‍ടിസി ബസിന് നേരെയും കണ്ടക്ടര്‍ക്ക് നേരയും മദ്യപന്റെ ആക്രമണം. അക്രമത്തിൽ ബസ് കണ്ടക്ടര്‍ പാലാ സ്വദേശി സന്തോഷിന്റെ വായില്‍ 23 തുന്നലുകൾ.

മദ്യത്തിന് നികുതി നല്‍കിയതിനാല്‍ ടിക്കറ്റ് എടുക്കില്ലെന്ന് മദ്യപന്‍ പറഞ്ഞു. ഇയാള്‍ പിടിവാശി തുടര്‍ന്നതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ബസില്‍ നിന്നും ഇറക്കി വിട്ടു. ഇതില്‍ പ്രകോപിതനായ മദ്യപന്‍ കണ്ടക്ടര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോഴിക്കോട് പാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ രാത്രിയിലാണ് അക്രമം നടന്നത്.

മദ്യപിച്ച്‌ ലക്കുകെട്ട നിലയിലാണ് ഇയാള്‍ ബസ്സില്‍ കയറിയത്. താന്‍ മദ്യപിച്ചിട്ടുണ്ടെന്നും മദ്യത്തിന് വലിയ തുക ടാക്സ് നല്‍കിയതിനാല്‍ ടിക്കറ്റിന് പണം നല്‍കാനാകില്ലെന്നും ഇയാള്‍ പറയുകയായിരുന്നു.

തുടര്‍ന്ന് പുത്തനത്താണിയില്‍ ഇയാളെ ഇറക്കിവിട്ടു. കല്ലേറിഞ്ഞ ഉടനെ തന്നെ ബസ് യാത്രക്കാരും ഡ്രൈവറും അടക്കം ഇയാളെ റോഡിലിറങ്ങി തിരഞ്ഞു. എന്നാല്‍ മദ്യപന്‍ ഇതിനിടെ അപ്രത്യക്ഷനായി. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക