ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ്. നേരിയ പനിയും മറ്റു രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് സോണിയ ഗാന്ധി സ്വയം നിരീക്ഷണത്തിലേക്ക് മാറി. സോണിയ ഗാന്ധി വൈദ്യസഹായം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകാനിരിക്കേയാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സോണിയ ഗാന്ധിക്കും രാഹുലിനും നോട്ടീസ് നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാജ്യത്ത് കോവിഡ് കേസുകളിൽ വർധനയുണ്ട്. മഹാരാഷ്ട്രയിലും കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ടിപി ആറും ഉയർന്ന നിലയാണ് രേഖപ്പെടുത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക