ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗലോ മൈനോ അന്തരിച്ചു. ഓഗസ്റ്റ് 27ന് ഇറ്റലിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ശവസംസ്‌കാരം ചൊവ്വാഴ്ച നടന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് സോണിയയുടെ അമ്മയുടെ മരണവാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

നിലവിൽ ചികിത്സയുടെ ഭാഗമായി വിദേശത്തുള്ള സോണിയാ ഗാന്ധി രോഗിയായ അമ്മയെ സന്ദർശിച്ചിരുന്നു. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്‌ക്കൊപ്പം വിദേശത്താണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക