കൊല്ലത്ത് (Kollam) കഞ്ചാവുമായി (Ganja) ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍ (Arrest). കഴിഞ്ഞ രാത്രി കൊട്ടാരക്കര ചന്തമുക്ക് ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്.

സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയും ഹോമിയോ ഡോക്ടറുമായ സുബാഷ് ദാമോദരന്‍ (30), തിരുവനന്തപുരം സ്വദേശി മിഥുന്‍ (30) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കൊട്ടാരക്കര സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക