ഇത്തവണ പഞ്ചാബ് കിംഗ്സിന് വേണ്ടിയായിരുന്നു ശിഖര്‍ ധവാന്‍ കളിച്ചത്. എല്ലാ ഐപിഎല്‍ സീസണുകളിലെ പോലെ തന്നെ ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചു. ഇത്തവണയും താരം നാന്നൂറിലധികം റണ്‍സ് നേടി.
14 മത്സരങ്ങളില്‍നിന്ന് മൂന്ന് അര്‍ദ്ധ സെഞ്ച്വറിയടക്കം 460 റണ്‍സാണ് താരം നേടിയത്. മായങ്ക് അഗര്‍വാള്‍ നയിച്ച പഞ്ചാബ് ടീമിന് ഇത്തവണ പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. ആറാം സ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തത്.

8.25 കോടി രൂപയ്ക്കാണ് ഐപിഎല്‍ മെഗാ ലേലത്തിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും പഞ്ചാബ് ധവാനെ സ്വന്തമാക്കിയത്. എല്ലാവരും പഞ്ചാബ് മാനേജ്മെന്‍്റ് ധവാനെ ക്യാപ്റ്റനായി നിയമിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ ഉത്തരവാദിത്വം മായങ്കിനെ ഏല്‍പ്പിക്കുകയായിരുന്നു പഞ്ചാബ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും തമാശ നിറഞ്ഞ പോസ്റ്റുകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് താരം. പ്ലേ ഓഫില്‍ പ്രവേശിക്കാത്തതിന് അച്ഛന്‍ തല്ലുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആണ് ഇപ്പോള്‍ ഈ വീഡിയോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക